Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള െ്രെകം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് െ്രെകംബ്രാഞ്ചിന്റെ ആക്ഷേപം. കേസിലെ സുപ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്സണ്, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന് എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്.
നേരത്തേ സംവിധായകന് ബാലചന്ദ്രകുമാര്‍ ഇത് സംബന്ധിച്ച് നിര്‍ണായകമായ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് ആദ്യം വിചാരണ കോടതിയെ സമീപിച്ചത്.
എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി െ്രെകംബ്രാഞ്ചിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ വീണ്ടും െ്രെകംബ്രാഞ്ച് അപ്പീല്‍ നല്‍കിയത്. തെളിവുകള്‍ പരിശോധിക്കാതെയാണ് െ്രെകംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് െ്രെകംബ്രാഞ്ചിന്റെ ആക്ഷേപം. ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും െ്രെകംബ്രാഞ്ച് പറയുന്നു.
അതേസമയം ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധ നിലപാടാണ് കോടതിയില്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീക്കാനോ ശ്രമിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ നടി കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. നിലനില് സംവിധായകന് ബാലചന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിചാരണ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിപിന്‍ ലാല്‍, ജിന്സണ്, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന് എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയി ഫോണിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ സഹായത്തോടെയും ദിലീപ് ഫോണിലുള്ള വിവരങ്ങള്‍ നശിപ്പിച്ചെന്നും കോടതിയില്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ വിചാരണക്കോടതി ്രൈകംബ്രാഞ്ച് ഹര്‍ജി തള്ളി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
തെളിവുകള്‍ പരിശോധിക്കാതെയാണ് ്രൈകംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ്രൈകംബ്രാഞ്ചിന്റെ ആക്ഷേപം. ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന ആക്ഷേപവും ്രൈകംബ്രാഞ്ച് ഉയര്‍ത്തുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം കേസില്‍ വിചാരണ തുടരുകയാണ്. കേസ് നീട്ടരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടി കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും നടന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്നും കോടതി ചോദിച്ചിരുന്നു.
2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും നടന് ജാമ്യം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.
