News
ബിഗ് ബോസ് കഴിഞ്ഞതോടെ ഊഷ്മളമായ സ്വീകരണം കിട്ടുമെന്ന് കരുതി, പക്ഷേ…!നടുറോഡില്‍ നടന്ന ബ ലാത്സംഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല; അര്‍ച്ചന
ബിഗ് ബോസ് കഴിഞ്ഞതോടെ ഊഷ്മളമായ സ്വീകരണം കിട്ടുമെന്ന് കരുതി, പക്ഷേ…!നടുറോഡില്‍ നടന്ന ബ ലാത്സംഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല; അര്‍ച്ചന
കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് മുന്നില്‍വെച്ച് മോഡലും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അര്‍ച്ചനാ ഗൗതമിനെയും പിതാവിനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും അര്‍ച്ചന ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ അര്‍ച്ചനയുടെ പിതാവിന് പരിക്കേറ്റിരുന്നു
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ അര്‍ച്ചനാ ഗുപ്ത. പാര്‍ലമെന്റ് വനിതാ സംവരണ ബില്‍ പാസാക്കിയതിലെ സന്തോഷം പങ്കുവെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയേയും ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും കാണാനെത്തിയതായിരുന്നു അവര്‍. മന്ദിരത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അര്‍ച്ചനയെ തടഞ്ഞ പ്രവര്‍ത്തകര്‍ പിതാവിനെ ഉള്‍പ്പെടെ മര്‍ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പാര്‍ട്ടി ഓഫീസിന്റെ ഗേറ്റ് തുറക്കാനെ തങ്ങള്‍ ഇരുവരേയും കടത്തിവിടാനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്ന് അര്‍ച്ചന പറഞ്ഞു. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ആരാണ് രക്ഷിച്ചതെന്ന് അറിയില്ല. പ്രിയങ്കയേയും ഖാര്‍ഗേയേയും അഭിനന്ദിക്കാനാണ് അവിടെ പോയത്. ബിഗ് ബോസ് കഴിഞ്ഞതോടെ ഊഷ്മളമായ സ്വീകരണം കിട്ടുമെന്നാണ് കരുതിയത്. പക്ഷേ സ്ത്രീകള്‍വരെ മോശമായാണ് പെരുമാറിയതെന്നും അര്‍ച്ചന ചൂണ്ടിക്കാട്ടി.
പിതാവിനോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പെരുമാറ്റത്തേക്കുറിച്ചും അര്‍ച്ചന പറഞ്ഞു. ‘റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഞാന്‍ മുട്ടിക്കൊണ്ടിരുന്നു, അതിലൊന്നില്‍ ഒളിച്ചിരിക്കാമെന്ന പ്രതീക്ഷയില്‍. അവര്‍ എന്റെ മുടി വലിച്ചു. നടുറോഡില്‍ നടന്ന ബ ലാത്സംഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല. ഞാന്‍ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛന് പരിക്കേറ്റു. അച്ഛന് വല്ലാതെ പേടിച്ചു പോയി. എന്റെ െ്രെഡവര്‍ക്ക് തലയിലാണ് അടിയേറ്റത്. ഇതൊരിക്കലും ശരിയായ നടപടിയല്ല. ഡല്‍ഹിയില്‍ ഞാന്‍ സുരക്ഷിതയല്ല. എല്ലാ സത്യങ്ങളും വിളിച്ചുപറയും.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
2022ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്നു അര്‍ച്ചന. ഈ വര്‍ഷം മാര്‍ച്ചില്‍ അര്‍ച്ചനയുടെ പിതാവ് ഗൗതം ബുദ്ധ പ്രിയങ്കാ ഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സന്ദീപ് കുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ക്കെതിരെ സന്ദീപ് ജാതിയധിക്ഷേപം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മീററ്റിലെ പര്‍ഥപുര്‍ പോലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയെ കാണാനായി ഒരുപാട് തവണ അര്‍ച്ചന ശ്രമിച്ചെങ്കിലും സന്ദീപ് അതിന് അനുവദിച്ചില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്.
