News
നടി അപര്‍ണ വിനോദ് വിവാഹിതയാകുന്നു; ചിത്രങ്ങള്‍ കാണാം
നടി അപര്‍ണ വിനോദ് വിവാഹിതയാകുന്നു; ചിത്രങ്ങള്‍ കാണാം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ വിനോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടി വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
താരം തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ റിനില്‍രാജ് പി.കെ.യാണ് വരന്.
2015ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തുന്നത്. പിന്നീട് ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്.
വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നടുവന് എന്ന ചിത്രത്തില്‍ ആണ് അപര്‍ണ അവസാനം പ്രത്യക്ഷപ്പെട്ടത്.
