Connect with us

ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ പള്‍സര്‍ സുനി ചെയ്തതിന് ദിലീപ് എങ്ങനെയാണ് ഉത്തരവാദിയാവുക; ചോദ്യവുമായി സജി നന്ത്യാട്ട്

News

ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ പള്‍സര്‍ സുനി ചെയ്തതിന് ദിലീപ് എങ്ങനെയാണ് ഉത്തരവാദിയാവുക; ചോദ്യവുമായി സജി നന്ത്യാട്ട്

ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ പള്‍സര്‍ സുനി ചെയ്തതിന് ദിലീപ് എങ്ങനെയാണ് ഉത്തരവാദിയാവുക; ചോദ്യവുമായി സജി നന്ത്യാട്ട്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച നടപടിയെ താന്‍ സ്വാഗതം ചെയ്യുകയാണെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കേസില്‍ ഇപ്പോള്‍ നടനെതിരെ എന്ന് പറഞ്ഞ് സമര്‍പ്പിച്ച തെളിവുകള്‍ ഇഴകീറി പരിശോധിക്കപ്പെടുകയാണ് വേണ്ടതെന്നും കേസ് റദ്ദ് ചെയ്തിരുന്നുവെങ്കില്‍ നടനെതിരെ മറ്റ് പല അനുമാനങ്ങളും ഉണ്ടായേനെയെന്നും സജി നന്ത്യാട്ട് പറഞ്ഞു.

‘ദിലീപ് കുറ്റക്കാരനാണെന്ന് വിധി വന്നോ? വിജയാഹ്‌ളാദവും മധുരം വിതരണം ചെയ്യലുമൊക്കെ കൊണ്ട് ചോദിച്ചതാണ്. പൊതുജനത്തെ ഇങ്ങനെ തെറ്റിധരിപ്പിക്കരുത്. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം? തുടരന്വേഷണവും തുടര്‍ വിചാരണയും റദ്ദ് ചെയ്യണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കോടതി പറഞ്ഞു അത് പാടില്ല വിചാരണ നേരിടട്ടെ എന്നാണ്. അല്ലാതെ ബാലചന്ദ്രകുമാര്‍ കൊടുത്ത തെളിവുകള്‍ ശരിയാണെന്നോ തെറ്റാണെന്നോ കോടതി പറഞ്ഞിട്ടില്ല.

ദിലീപ് അന്നേ പറഞ്ഞിരുന്നു ചില ശബ്ദങ്ങള്‍ എന്റേതാണ്, ചില ശബ്ദങ്ങള്‍ എന്റേത് അല്ല എന്ന്. എല്ലാ ചര്‍ച്ചയിലും പൊതുസമൂഹത്തെ വൈകാരികമായി ചിന്തിപ്പിക്കാന്‍ പറയുന്നൊരു ഡയലോഗാണ് കാശുള്ളവന് നീതി, പാവപ്പെട്ടവരാണ് നമ്മളൊക്കെ എന്ന മട്ടിലാണ്. ഇതിന് പിന്നിലുള്ളത് ഒരു സൈക്കോളജിക്കല്‍ മൂവാണ്. ദിലീപിനെതിരെ ജനങ്ങളെ കൊണ്ട് പരമാവധി ചിന്തിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

ഏച്ച് കെട്ടിയ തെളിവുകള്‍ കൊടുത്താല്‍ മുഴച്ചിരിക്കും. 2018 നാണ് ദൃശ്യം ആക്‌സസ് ചെയ്തത്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് നറേഷന്‍ ദിലീപിന്റെ ഫോണില്‍ ഉണ്ടായിരുന്നുവെന്നാണ്. ശരിയായിരിക്കും വീഡിയോ അല്ലല്ലോ ഉണ്ടായത്? ദിലീപിന്റെ വക്കീലന്‍മാര്‍ ദൃശ്യങ്ങളുടെ വീഡിയോ കണ്ടിട്ട് അതിന്റെ നറേഷന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് അയച്ച് കൊടുത്തിരിക്കാം. അതിലെന്താണ് പ്രശ്‌നം? ഇല്ലാത്ത കഥകള്‍ കൂട്ടിയിണക്കി ഒരു പാര്‍ലല്‍ കണ്‍സെപ്റ്റ് ഉണ്ടാക്കുമ്പോഴാണ് ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന് പറയുന്നത്.

ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ പള്‍സര്‍ സുനി ചെയ്തതിന് ദിലീപ് എങ്ങനെയാണ് ഉത്തരവാദിയാവുക. ഇന്ന് രാവിലെ ഞാന്‍ കണ്ട ഒരാള്‍ മറ്റൊരാളെ അപകടപ്പെടുത്തിയാല്‍ ഞാന്‍ കുറ്റവാളിയാകുമോ? ബാലചന്ദ്രകുമാര്‍ കൊടുത്ത ഓഡിയോയിലൂടെ തന്നെ ദിലീപ് കുറ്റവിമുക്തനായി. അതിലെവിടേയും ദിലീപ് പറയുന്നില്ല, താന്‍ കുറ്റവാളിയായെന്ന്.

ദിലീപിനെതിരായ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി നടപടി സ്വാഗതം ചെയ്യുകയാണ് ഞാന്‍. കേസില്‍ നടനെതിരെ കൊടുത്ത തെളിവുകള്‍ എല്ലാം ഇഴകീറി പരിശോധിക്കപ്പെടട്ടെ. റദ്ദ് ചെയ്തിരുന്നെങ്കില്‍ മറ്റ് പല അനുമാനങ്ങളും ഉണ്ടായേനെ. നെല്ലും പതിരും വേര്‍തിരിയുകയാണ് വേണ്ടത്. അതിനാല്‍ വിചാരണ ഉണ്ടാകട്ടെ. ബാലചന്ദ്രകുമാര്‍ കൊടുത്ത ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം പോലും റദ്ദ് ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കുന്ന യാതൊരു തെളിവും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാമ്പിനെ തല്ലാന്‍ പോകുന്നവര്‍ ഒരു വഴിക്കും പാമ്പ് മറ്റൊരു വഴിക്കും പോകുന്ന അവസ്ഥയാണ് കേസില്‍ നടക്കുന്നത്. ദിലീപ് കൊടുത്ത ക്വട്ടേഷന്‍ തെളിയിക്കപ്പെട്ടാലേ ദിലീപ് ശിക്ഷിക്കപ്പെടുകയുള്ളൂ.

ഫെയര്‍ ട്രയല്‍ നടക്കാന്‍ കേസ് റദ്ദ് ചെയ്യേണ്ടതില്ലെന്നാണ് വിചാരണ കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ബാലചന്ദ്രകുമാറാണെന്ന് പറഞ്ഞാല്‍ ഉടനെ അത് ബാലചന്ദ്രകുമാറാകുമോ? ഇല്ല, അതിനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കണം, സമര്‍ത്ഥിക്കണം. ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടു, ദിലീപ് ദൃശ്യങ്ങള്‍ കണ്ടത് കണ്ടു എന്നൊക്കെ പറയുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.കഥ പറഞ്ഞ് നാട്ടുകാരോട് പറ്റിക്കാന്‍ പറ്റും.

ഏത് സമയവും പറയുകയാണ് ദിലീപിന്റെ മൊബൈലിനെ കുറിച്ച്. ഭരണഘടന അനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശം ഉണ്ട്. കോടതി പറയുന്നതിന് മുന്‍പേ ദിലീപ് ഫോണ്‍ ബോംബെയിലേക്ക് അയച്ചിട്ടുണ്ട്. കോടതി ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു ഫോണ്‍ മുംബൈയിലാണെന്ന് , ആളെ വിട്ട് കൊണ്ടുവരണം എന്ന്. ദിലീപ് ഫോണ്‍ കൊടുത്തത് എന്തുകൊണ്ടാണ് ? കേസില്‍ ഒരാളെ മാത്രം വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ കേസിലേക്ക് കടന്ന് വന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന് അതോടെ കാര്യം പിടികിട്ടി. ദിലീപിന്റെ ഫോണിലെ കാര്യങ്ങള്‍ ഉപയോഗിച്ചേ അദ്ദേഹത്തിന് ബാലചന്ദ്രകുമാറിനെ പ്രിവെന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് ദിലീപ് ഫോണ്‍ കൊടുത്തത്.

സ്വകാര്യ വ്യക്തി കൊടുത്താല്‍ ഫോണ്‍ സ്വീകരിക്കില്ല. ആ സാഹചര്യത്തിലാണ് ലീഗല്‍ അഡ്വൈസറിലൂടെ ഫോണ്‍ ലാബിലേക്ക് അയച്ചത്. അദ്ദേഹം പറഞ്ഞിരുന്നല്ലോ ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെന്ന്. ഫോണില്‍ നിന്ന് മിറര്‍ ഇമേജ് കണ്ടെടുക്കാന്‍ സാധിച്ചെന്ന് അന്വേഷണ സംഘം അവകാശപ്പെടുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അനാവശ്യമായി ഭയപ്പെടുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top