Malayalam
വട്ടാണല്ലേയെന്ന് അനുശ്രീയോട് ആരാധകര്‍!
വട്ടാണല്ലേയെന്ന് അനുശ്രീയോട് ആരാധകര്‍!
By
മലയാള സിനിമയിലെ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നടിയാണ് അനുശ്രീ .ഏതാനും ഒരുപിടി സിനിമകളിലൂടെയും സ്വഭാവ സവിശേഷതകൊണ്ടും മലയാളികളുടെ ഹൃദയം കവർന്ന നടി .
ഒരു നീലക്കുട പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ പാട്ടിനു പോസ് ചെയ്യുന്ന അനുശ്രീയുടെ പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ ചോദിച്ചു. ‘അല്ലാ, ശരിക്കും വട്ടാണല്ലേ?’ വീഡിയോ ഷെയര്‍ ചെയ്ത് അനുശ്രീ മറുപടി നല്കി. ‘ഇതുകൊണ്ടൊക്കെ തന്നെയാ ആളുകള്‍ ചോദിച്ചേ..’
പഴയ പോപ്പിക്കുടയുടെ പരസ്യത്തിലെ പാട്ടിനു രസകരമായി അഭിനയിക്കുകയാണ് അനുശ്രീ വീഡിയോയില്‍. മുടി പിന്നിലേക്ക് രണ്ടുഭാഗത്തും ഉയര്‍ത്തിക്കെട്ടി കൊച്ചുകുട്ടിയെ അനുകരിച്ചുകൊണ്ടാണ് നടിയുടെ നില്പ്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോയ്ക്കു താഴെ രസകരങ്ങളായ കമന്റുകളും ട്രോളുകളുമുണ്ട്.. ഇതുകണ്ടതോടെ പ്രേക്ഷകർ ഇതേറ്റെടുത്തിട്ടുമുണ്ട് .
ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നും വെറുതെയല്ല മഴ പെയ്യാത്തത് എന്നുമൊക്കെയാണ് ട്രോളുകള്‍. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള മുഖം അമൃത പ്രകാശ് ആണ് പോപ്പിക്കുടയുടെ ഈ പരസ്യത്തില്‍ അഭിനയിച്ചത്.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
actress Anusree funny video viral , funny comments
