Actress
നടി അമൃത പാണ്ഡെയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നടി അമൃത പാണ്ഡെയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത ഭോജ്പൂരി നടി അമൃത പാണ്ഡെയെ ബീഹാറിലെ ഭാഗല്‍പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ നടിയുടെ ഫ്ലാറ്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ആ ത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല.
എന്നാല്‍ ഇവര്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കുവെച്ച വാട്സപ്പ് സ്റ്റാറ്റസും വലിയ രീതിയില്‍ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയത്.
കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം. ശനിയാഴ്ച രാത്രിയാണ് സന്ദേശം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
ബന്ധുക്കളും പരിചയക്കാരും നടിയ്ക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഇതിന് ചികിത്സ തേടിയിരുന്നതായും പറഞ്ഞു. പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമൃതയുടെ കുടുംബമോ ഭര്‍ത്താവോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഭോജ്പുരി സൂപ്പര്‍ സ്റ്റാര്‍ ഖേസരി ലാല്‍ യാദവിനൊപ്പം ദീവാനപന്‍ എന്ന ചിത്രത്തില്‍ അവര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേസമയം വിഷാദരോഗത്തെക്കുറിച്ച് നമ്മുടെ ആളുകള്‍ക്കിടയില്‍ ഇപ്പോഴും വേണ്ടത്ര അവബോധം ഇല്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയെങ്കിലും ഈ വിഷയത്തെക്കുറിച്ച് ആളുകള്‍ സീരിയസ് ആയി ചിന്തിച്ച് തുടങ്ങണം എന്നും ഇല്ലെങ്കില്‍ നാളെ നമ്മുടെ കുടുംബത്തിലെ ഒരാള്‍ക്ക് ആയിരിക്കും ഈ ഗതി വരിക എന്നും അത് കഴിഞ്ഞിട്ട് കരഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാണ് പ്രേക്ഷകര്‍ ഓര്‍മിപ്പിക്കുന്നത്.
