Connect with us

വേട്ടയാടപ്പെട്ടപ്പോഴും അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.’; അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ

Movies

വേട്ടയാടപ്പെട്ടപ്പോഴും അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.’; അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ

വേട്ടയാടപ്പെട്ടപ്പോഴും അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.’; അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം
നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവ് എന്ന നിലയിലാണ് കാമറമാൻ ലോവലിനെ ആളുകൾക്ക് കൂടുതൽ പരിചയം. 2009 മാർച്ച് 27 നായിരുന്നു കാമറമാൻ ലോവലുമായി അമ്പിളിയുടെ വിവാഹം നടന്നത്. എട്ട് വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ആ ബന്ധത്തിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

ലോവലുമായി പിരിഞ്ഞ ശേഷം അമ്പിളി കുടുംബത്തോടൊപ്പം അഭിനയവും നൃത്തം പരിശീലിപ്പിക്കലുമെല്ലാമായി കഴിയുകയായിരുന്നു. ശേഷം സീരിയൽ നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ആ ബന്ധത്തിലും ഒരു ആൺകുഞ്ഞുണ്ട് അമ്പിളിക്ക്.

പക്ഷെ ഇപ്പോൾ ആദിത്യനുമായും അമ്പിളി പിരിഞ്ഞ് താമസിക്കുകയാണ്. മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് അമ്പിളി ആദിത്യനിൽ നിന്നും അകന്ന് കഴിയാൻ തുടങ്ങിയത്.

അമ്പിളിക്ക് പുറത്ത് പറയാൻ കഴിയാത്ത തരത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് ആദിത്യനും പറഞ്ഞിരുന്നു. ഇപ്പോൾ മക്കളാണ് അമ്പിളിയുടെ ലോകം. രണ്ട് വിവാഹ ബന്ധവും തകർന്ന് അമ്പിളിയെ ഏറെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിത അമ്പിളിയുടെ മുൻ ഭർത്താവ് ലോവൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

തന്റെ ജീവിതത്തിലുണ്ടായ ചില സന്തോഷങ്ങളെ കുറിച്ചാണ് ലോവൽ കുറിപ്പിൽ എഴുതിയിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജനത അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവും പറയുന്ന ചിത്രം സിഗ്നേച്ചറിലൂടെ മികച്ച കാമറാമാനുള്ള പുരസ്കാരം ലോവൽ നേടിയിരുന്നു. മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ ആയിരുന്നു നായകൻ. അട്ടപ്പാടിയിലെ ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിൽ പ്രകൃതിയെ ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥയായിരുന്നു സിനിമയുടേത്. ‘2019 ലാണ് കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം എനിക്ക് ലഭിക്കുന്നത്.’

‘ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എനിക്ക്. പലരും ആ സന്തോഷം വിളിച്ചറിയിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ഞാൻ ഈ മുഖപുസ്തകത്തിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കിടാറുണ്ട്.’

ഇന്നിപ്പോൾ പറയാൻ ആഗ്രഹിക്കുന്നതും അതുപോലൊരു സന്തോഷനിമിഷമാണ്. ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങളിൽ വേട്ടയാടപ്പെട്ടപ്പോഴും സമൂഹത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.’

‘ജീവിതത്തിൽ കുഞ്ഞ് കാര്യങ്ങൾക്ക്പോലും വലിയ രീതിയിൽ അഭിമാനിക്കുന്നൊരാളാണ് ഞാൻ. ജനിച്ചനാൾ മുതൽ കേട്ടുണരുന്നത് പൊങ്ങുമൂട് പുളിക്കൽ ഭാഗവതിയുടെ മുന്നിലെ മണിയടിശബ്ദം കേട്ടാണ്.”എല്ലാ ദുഖങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പുളിക്കൽ അമ്മയ്ക്ക് മുന്നിലാണ് സമർപ്പിക്കുന്നതും. ഇന്ന് അതെ അമ്മക്ക് മുന്നിൽ എന്നും കാണുന്ന ജനങ്ങൾക്ക് മുന്നിൽ വെച്ച് ഞാൻ ആദരിക്കപ്പെട്ടു.”ഏത് പുരസ്‌ക്കാരത്തേക്കാളും വിലമതിക്കാൻ ആകാത്തതാണ് എന്റെ സ്വദേശം എനിക്കുതന്ന ഈ ആദരവ്’, ലോവൽ കുറിച്ചു. ‘

More in Movies

Trending

Recent

To Top