News
അ ശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ?; ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതിയുമായി നടി
അ ശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ?; ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതിയുമായി നടി
ഒരു അഭിമുഖത്തിനിടെ അ ശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത്. കന്നട ചിത്രം ‘പെന്റഗണി’ലെ താരമാണ് സുശാന് എന്ന യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മല്ലിശ്വരം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
നടിയുമായുള്ള അഭിമുഖത്തിനിടെ അ ശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇതിന് പിന്നാലെ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘താങ്കള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ടോ’, താന്‍ അത്തരം നടിയല്ലെന്നും കന്നടയില്‍ നീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്നും അവര്‍ ചോദിച്ചു. എന്നാല്‍ പൊലീസ് നടപടിയെടുക്കാന്‍ വൈകിപ്പിക്കുന്നുവെന്നും നടി ആരോപിക്കുന്നു.
ഇന്റര്വ്യൂവര് ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന ലൈസന്‍സില്ലെന്ന് നടി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യമൊക്കെ ചെയ്തിരുന്നത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.
