എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു! പ്രചരിക്കുന്ന വാര്‍ത്തകൾ വെറും കെട്ടുകഥകൾ; ഭാമ

തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.’-ഭാമ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കൂറ് മാറിയതിന് പിന്നാലെ നടി ഭാമയ്ക്കെതിരെ ശക്തമായ രീതിൽ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകലം പാലിച്ചിരുന്ന താരം കുഞ്ഞ് ജനിച്ച ശേഷമാണ് വീണ്ടും സജീവമായി തുടങ്ങിയത്. കൂറുമാറിയ താരങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും അതിന് പിന്നാലെ കൊച്ചിയിൽ ഒരു യുവനടി ആത്മഹത്യാശ്രമം നടത്തിയെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. അതോടെയാൻ വിവാദങ്ങൾക്ക് മറുപടിയുമായി ഭാമ എത്തിയത്
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...