Malayalam
നിഴലായി മാത്രം നില്ക്കുന്ന നായികയെ അവതരിപ്പിക്കാന്‍ താൽപര്യമില്ല; ഗ്രേസ് ആന്റണി
നിഴലായി മാത്രം നില്ക്കുന്ന നായികയെ അവതരിപ്പിക്കാന്‍ താൽപര്യമില്ല; ഗ്രേസ് ആന്റണി

കുമ്ബളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രമാണ് ഗ്രേസ് ആന്റണി എന്ന നായികയെ ജനപ്രിയ താരമാക്കിയത്. സിനിമയില്‍ വെറുതെ നിഴലായി മാത്രം നില്ക്കുന്ന നായികയെ അവതരിപ്പിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് താരം പറയുന്നു. വളരെ ആലോചിച്ചാണ് ഞാന്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. വന്നു പോകുന്ന വേഷത്തെക്കാള്‍ എന്നിലെ അഭിനേത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന റോളാണ് തിരഞ്ഞെടുക്കുക.
എന്നില്‍ ഒരു നടി മാത്രമല്ല അതിനും മുന്‍പേ ഒരു പ്രേക്ഷകയുണ്ട്. ഞാന്‍ തൃപ്തിപ്പെടുത്താന്‍ നോക്കുന്നത് എന്നിലെ പ്രേക്ഷകയെ തന്നെയാണ്. നമ്മള് ഇഷ്ടപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ക്കും ആ കഥാപാത്രത്തെ ഇഷ്ടമാകൂ എന്നാണ് ഞാന്‍ ചിന്തിക്കുക. ഗ്രേസ് എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. എല്ലാവര്ക്കും ഞാന്‍ സിമിയാണ്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരില്‍ അറിയാനാണ് എനിക്ക് താല്പര്യം’. ഗ്രേസ് പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...