Connect with us

ഇതാരാ സിൽക്ക് സ്മിതയോ.. പുനരാവിഷ്കരിച്ച് ട്രാൻസ് മോഡൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalam

ഇതാരാ സിൽക്ക് സ്മിതയോ.. പുനരാവിഷ്കരിച്ച് ട്രാൻസ് മോഡൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതാരാ സിൽക്ക് സ്മിതയോ.. പുനരാവിഷ്കരിച്ച് ട്രാൻസ് മോഡൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗ്ലാമറസ് വേഷങ്ങളിലൂടെ 1980-90 കാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. സിൽക്ക് സ്മിത ഈ ലോകത്തോട് മണ്മറഞ്ഞു പോയിട്ട് 24 വർഷങ്ങൾ പിന്നിടുമ്പോൾ സിൽക്ക് സ്മിതയെ അനുകരിച്ചു എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ ദീപ്തി കല്യാണി. ആമ്പല്ലൂർ കല്ലൂരിൽ ആണ് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നത്. രണ്ടുദിവസം കൊണ്ടാണ് ഫോട്ടോഷൂട്ടിങിന് ദീപ്തി തയ്യാറെടുത്തത്. തീമിന്റെ ഐഡിയ ദീപ്തിയുടേത് ആയിരുന്നില്ലെങ്കിലും അതി മനോഹരമായ രീതിയിൽ ജൂനിയർ സിൽക്ക് ആകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദീപ്തി.

സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനയാണ് “നീലിമയിൽ നീരാടി സിൽക്ക് സ്മിത” എന്ന ക്യാപ്ഷൻ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്ക് വച്ചത്. ദിയ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു. ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയിൽ, ആ മൺമഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാൻസ്ജന്റേഴ്‌സ് സിൽക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ ദീപ്തി ഇത് മനോഹരമാക്കിയെന്നാണ് ദിയ കുറിച്ചത്

.
ലോക് ഡൌൺ ആയതുകൊണ്ട് ഡാൻസ് പ്രോഗ്രാമുകൾ ഒന്നും നടക്കാത്ത അവസ്ഥയിലാണ് ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞത്. മൂന്ന് തീമുകൾ ആണ്കൊറിയോഗ്രാഫർ കിരൺ എന്റെ മുൻപിലേക്ക് വെയ്ക്കുന്നത്. ഒന്നു സിൽക്കിസ് സ്മിതയാണെങ്കിൽ മറ്റൊന്ന് ബിക്കിനി വേഷം, പിന്നെ ഉണ്ടായിരുന്നത് ഷോർട്സും ഷർട്ടും ആയിരുന്നു. സിൽക്കിസ് സ്മിതയെ ചെയ്യാനായി ഞാൻ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ദീപ്തി പറയുന്നു

ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് സിൽക്കിന്റെ ഏഴിമല പൂഞ്ചോല ഡാൻസ് ചെയ്യണം എന്നത്. പക്ഷെ അതെനിക്ക് ആപ്റ്റ് ആകുമോ എന്ന് അറിയുമായിരുന്നില്ല. ക്യാമറക്ക് മുൻപിൽ ഒരു അവസരം കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്”. ട്രാൻസ്‌ജെൻഡർ ആയ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയെ ദൂരീകരിക്കാൻ ഇവരെല്ലാവരും തന്ന സപ്പോർട്ട് വളരെയധികമാണ്. ഇത് ഇത്രയും സക്സസ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമെന്നാണ് ദീപ്തി പറയുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top