Actress
മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെ ഇഷ്ടദേവന് മുമ്പിലെത്തി ദർശനം നടത്തി കൃതി സനോൻ
മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെ ഇഷ്ടദേവന് മുമ്പിലെത്തി ദർശനം നടത്തി കൃതി സനോൻ
Published on

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തി നടി കൃതി സനോൻ. സഹോദരി നുപൂർ സനോനും മാതാപിതാക്കളും കൃതിയോടൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. സഹോദരിമാർ ഇരുവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. ക്ഷേത്രദർശനത്തിന് ശേഷം പ്രസാദവുമായി പുറത്തെത്തിയ കൃതി മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ അവർക്കും പ്രസാദം വിതരണം ചെയ്തു. ആരാധകരോടൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് താരം മടങ്ങിയത്.
മിമി എന്ന ബോളിവുഡ് ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് കൃതി സനോൻ.
2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൃതിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മിമി’. വിദേശ ദമ്പതികൾക്ക് വേണ്ടി വാടക ഗർഭധാരണം നടത്തുന്ന യുവതിയുടെ കഥാപാത്രമാണ് കൃതി ചെയ്തത്. അറിയപ്പെടുന്ന ഒരു അഭിനേത്രിയാകണമെന്ന മോഹം സഫലമാക്കാനുള്ള പണം ഇതുവഴി സമ്പാദിക്കുകയായിരുന്നു മിമി എന്ന കഥാപാത്രത്തിന്റെ ലക്ഷ്യം. തീയേറ്ററിൽ വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രം പിന്നീട് ഒടിടിയിലിറങ്ങിയപ്പോഴും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...