Connect with us

വലിയ സിനിമകള്‍ ലഭിക്കണമെങ്കില്‍ ആരുടെയെങ്കിലും കൂടെ കിടക്കണം, അല്ലാതെ സാധ്യമല്ല; പോസ്റ്റ് പങ്കിട്ട് പായല്‍ ഘോഷ്

Bollywood

വലിയ സിനിമകള്‍ ലഭിക്കണമെങ്കില്‍ ആരുടെയെങ്കിലും കൂടെ കിടക്കണം, അല്ലാതെ സാധ്യമല്ല; പോസ്റ്റ് പങ്കിട്ട് പായല്‍ ഘോഷ്

വലിയ സിനിമകള്‍ ലഭിക്കണമെങ്കില്‍ ആരുടെയെങ്കിലും കൂടെ കിടക്കണം, അല്ലാതെ സാധ്യമല്ല; പോസ്റ്റ് പങ്കിട്ട് പായല്‍ ഘോഷ്

കാസ്റ്റിംഗ് കൗച്ചിനെതിരെ നടി പായല്‍ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയ്യാറായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായല്‍ പറയുന്നത്.

‘വിത്ത് ദ ഫയര്‍ ഓഫ് ലവ്: റെഡ്’ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് സംബന്ധിച്ച പോസ്റ്റിലാണ് നടിയുടെ തുറന്നു പറച്ചില്‍. ”എന്റെ കരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും ‘വിത്ത് ദ ഫയര്‍ ഓഫ് ലവ്: റെഡ്’. ഞാന്‍ ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് എനിക്ക് 30-ാമത്തെ സിനിമ പൂര്‍ത്തിയാക്കാമായിരുന്നു.”

വലിയ സിനിമകള്‍ ലഭിക്കണമെങ്കില്‍ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല” എന്നാണ് പായല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഇത് ആരെയെങ്കിലും ഉദ്ദേശിച്ചുള്ളതാണോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.ഇതോടെ പെട്ടെന്ന് തന്നെ താരം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

നേരത്തെ അനുരാഗ് കശ്യപിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി രംഗത്തെത്തിയ നടിയാണ് പായല്‍ ഘോഷ്. അനുരാഗ് കശ്യപിനൊപ്പം ഒരിക്കല്‍പോലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും മൂന്നാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ അയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആയിരുന്നു പായലിന്റെ കുറിപ്പ്.

നേരത്തെയും അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി പായല്‍ രംഗത്തെത്തിയിരുന്നു. 2013ല്‍ മുംബൈയിലെ വെര്‍സോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വെച്ച് ഒരു ബോളിവുഡ് സംവിധായകന്‍ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. 2020ല്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

More in Bollywood

Trending