Connect with us

വലിയ സിനിമയായിരുന്നു… ചിത്രത്തില്‍ അവസരം കിട്ടാന്‍ വഴങ്ങികൊടുക്കണമെന്ന് പറഞ്ഞു; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് പ്രാചി ദേശായി

Bollywood

കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് പ്രാചി ദേശായി. തന്നോട് നേരിട്ട് വന്ന് കിടക്ക പങ്കിടാന്‍ പറയുകയായിരുന്നു എന്നാണ് പ്രാചി പറയുന്നത്.

വളരെ ഡയറക്ടായിട്ടാണ് അവര്‍ എന്നോട് അങ്ങനെ ചോദിച്ചത്. ഒരു വലിയ സിനിമയായിരുന്നു. ചിത്രത്തില്‍ അവസരം കിട്ടാന്‍ വഴങ്ങികൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ഉടനെ തന്നെ നോ പറഞ്ഞു. എന്നാല്‍ നോ പറഞ്ഞിട്ടും സംവിധായകന്‍ എന്നെ വിളിച്ചു. അതോടെ നിങ്ങളുടെ സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പല സിനിമകളും ഇതുപോലെ ഉപേക്ഷിച്ചിട്ടുണ്ട്. ബില്ലുകള്‍ അടക്കാന്‍ വരെ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും നോ പറഞ്ഞു” എന്നാണ് പ്രാചി പറഞ്ഞത്. അതുപോലെ ആവര്‍ത്തന വിരസത ഒഴിവാക്കാനും പലതിനോടും നോ പറഞ്ഞിട്ടുണ്ട് എന്നും പ്രാചി പറഞ്ഞിരുന്നു. ആ സമ്മര്‍ദ്ധത്തിന് വഴങ്ങിയിരുന്നുവെങ്കില്‍ ഞാന്‍ എനിക്ക് വന്ന ഓഫറുകളൊക്കെ സമ്മതിച്ചേനെ. വലിയ സംവിധായകരുടെ സിനിമകളാണ് ലഭിച്ചത്.

പക്ഷെ ആ വേഷങ്ങള്‍ എനിക്ക് ഉപകരിക്കില്ലെന്ന് തോന്നി. എന്റെ കരിയറിന് ഗുണം ചെയ്യില്ലെന്ന് തോന്നിയ വേഷങ്ങള്‍ ഞാന്‍ ചെയ്യാന്‍ തയ്യാറായില്ല. എനിക്ക് വേണ്ടത് എന്താണെന്ന ബോധ്യത്തില്‍ നിന്നുമാണ് അത് പറയാനാകുന്നത് എന്നാണ് പ്രാചി പറഞ്ഞത്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top