Bollywood
കാത്തിരിപ്പിന് അവസാനം; ആണ്‍കുട്ടിക്ക് ജന്മം നല്‍കി സന ഖാൻ
കാത്തിരിപ്പിന് അവസാനം; ആണ്‍കുട്ടിക്ക് ജന്മം നല്‍കി സന ഖാൻ
ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി സന ഖാൻ. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 2020 നവംബർ മാസത്തിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സന ഭർത്താവും ഒത്തുള്ള യാത്ര വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.
നടിയും മോഡലും നര്‍ത്തകിയുമായിരുന്ന സന ഖാന്‍ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു. 2020 ഒക്ടോബറില്‍ ആണ് സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും സന ഖാൻ അറിയിച്ചത്
