Bollywood
അഭിനയം അറിയില്ല, സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഷാരൂഖ് ഖാനറിയാം; പാക് നടി മഹ്നൂര്‍ ബലോച്ച്
അഭിനയം അറിയില്ല, സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഷാരൂഖ് ഖാനറിയാം; പാക് നടി മഹ്നൂര്‍ ബലോച്ച്
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പാക് നടി മഹ്നൂര്‍ ബലോച്ച്. ഷാരൂഖ് ഖാന്‍ സുന്ദരന്‍ അല്ലെന്നും നടന് അഭിനയിക്കാന്‍ അറിയില്ലെന്നുമാണ് നടി പറഞ്ഞത്.
നല്ല വ്യക്തിത്വമുള്ളയാളാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ പരമ്പരാഗതമായ സൗന്ദര്യ മാനദണ്ഡങ്ങള്‍ നോക്കിയാല്‍ അദ്ദേഹം സുന്ദരനല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രഭാവലയവും വളരെ ശക്തമാണ്, അതുകൊണ്ടാണ് അദ്ദേഹം സുന്ദരനായി കാണപ്പെടുന്നത്. അദ്ദേഹത്തിന് വല്ലാത്ത ഒരു ആകര്‍ഷകത്വമുണ്ട്.
അതില്ലാത്ത ധാരാളം സുന്ദരന്‍മാരുണ്ട്. അതിനാല്‍ ആളുകള്‍ അവരെ ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന് അഭിനയം അറിയില്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകര്‍ ഇതിനോട് വിയോജിക്കും. എന്നാലും കുഴപ്പമില്ല. എത്രയോ നല്ല അഭിനേതാക്കളുണ്ട്, അവരില്‍ പലരും വിജയിച്ചവരല്ല. എന്നാല്‍ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഷാരൂഖ് ഖാനറിയാം” എന്നാണ് മഹ്നൂറിന്റെ വാക്കുകള്‍.
നടിക്കെതിരെ വ്യാപകമായി ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടെലിവിഷന്‍ സീരിയലിലൂടെയാണ് മഹ്നൂര്‍ അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി പ്രമുഖ കമ്പനികളുടെ മോഡലായിരുന്നു. ‘മെയിന്‍ ഹൂന്‍ ഷാഹിദ് അഫ്രീദി’, ‘ടോണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് മഹ്നൂര്‍.