ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ്; ബോണി കപൂര്‍
താരപുത്രി എന്നതിലുപരി സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയ ആളാണ് കീർത്തി സുരേഷ്. മലയാളിയാണെങ്കിലും ടോളിവുഡിൽ ആണ് കീർത്തി കൂടുതലും തിളങ്ങിയത്. ഇപ്പോഴിതാ കീർത്തി സുരേഷിനെ കുറിച്ച് നിര്‍മ്മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് എന്നാണ് ബോണി കപൂര്‍ പറയുന്നത്.
ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ‘മാമന്നന്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂര്‍ സംസാരിച്ചത്.
രണ്ട് ദിവസം മുമ്പായിരുന്നു ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാര്‍ഷികം.
അതേസമയം, ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന ചിത്രമാണ് മാമന്നന്. ഫഹദ് ഫാസിലും വടിവേലുവും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തും. ‘മാമന്നന്’ ജൂണ്‍ 29ന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിന് വ്യക്തമാക്കിയിരിക്കുന്നത്.
മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ദസറ’ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.