സോഷ്യൽ മീഡിയയിലൂടെയാണ് ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.
കുഞ്ഞിന്റെ അനക്കം കാരണം ഉറങ്ങാൻ പറ്റുന്നില്ല എന്നാണ് ഇലിയാന കുറിച്ചത്. ഉറങ്ങാനായി കിടക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘നമ്മൾ ഉറങ്ങണം എന്നു കരുതുമ്പോൾ കുഞ്ഞ് വയറ്റിനുള്ളിൽ ഡാൻസ് പാർട്ടി നടത്തുകയാണ്’ എന്നാണ് താരം കുറിച്ചത്. അതിനു പിന്നാലെ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള വിശേഷങ്ങളും താരം പോസ്റ്റ് ചെയ്തു. സോഫ്റ്റ് ബ്രെഡ് ബേക്ക് ചെയ്തെന്നും അതു കഴിച്ചെന്നുമെല്ലാം താരം ആരാധകരെ അറിയിച്ചു.
ഏപ്രില്‍ 18നാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇലിയാന താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത്. അവിവാഹിതയായ ഇലിയാന കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി പേരാണ് കുഞ്ഞിന്റെ അച്ഛന് ആരാണെന്ന ചോദ്യവുമായി എത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാതെ തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ഇലിയാന.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...