പറഞ്ഞതിൽ ഞാൻ ലജ്ജക്കുന്നില്ല, കാരണം എനിക്കു സംഭവിച്ചതിൽ കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടത്; ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്നു പറഞ്ഞതിനു ശേഷമുള്ള ഖുഷ്പുവിൻ്റെ ആദ്യ പ്രതികരണം
പറഞ്ഞതിൽ ഞാൻ ലജ്ജക്കുന്നില്ല, കാരണം എനിക്കു സംഭവിച്ചതിൽ കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടത്; ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്നു പറഞ്ഞതിനു ശേഷമുള്ള ഖുഷ്പുവിൻ്റെ ആദ്യ പ്രതികരണം
പറഞ്ഞതിൽ ഞാൻ ലജ്ജക്കുന്നില്ല, കാരണം എനിക്കു സംഭവിച്ചതിൽ കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടത്; ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്നു പറഞ്ഞതിനു ശേഷമുള്ള ഖുഷ്പുവിൻ്റെ ആദ്യ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു നടി ഖുഷ്ബു ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനമാണ് ഖുഷ്ബു വെളിപ്പെടുത്തിയത്. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.
“ഞെട്ടിപ്പിക്കുന്ന ഒരു കാര്യമല്ല ഞാൻ പറഞ്ഞത്. കടന്നു വന്ന പാതകളിലെ സത്യസന്ധതമായ വസ്തുതകളാണത്. പറഞ്ഞതിൽ ഞാൻ ലജ്ജക്കുന്നില്ല, കാരണം എനിക്കു സംഭവിച്ചതിൽ കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടത്”, എട്ടു വയസു മുതൽ താൻ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവം തുറന്നു പറഞ്ഞതിനു ശേഷമുള്ള നടി ഖുഷ്പുവിൻ്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
തൻ്റെ ഭൂതകാലം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് ഖുഷ്ബു സംസാരിക്കുന്നത്. സത്യസന്ധതയോടെ പറഞ്ഞ സംഭവത്തിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നു നടി കൂട്ടിച്ചേർക്കുന്നു. ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ അടുത്തിടെ നോമിനേറ്റ് ചെയ്തിരുന്നു. “ മുന്നോട്ടുള്ള പാതയിൽ ഒന്നും നിങ്ങളെ തട്ടിവീഴ്ത്തരുത്, അല്ലെങ്കിൽ ഇതാണ് അവസാനമെന്നും ചിന്തിക്കരുത്. നിങ്ങൾ ശക്തരായിരിക്കുകയും സ്വയം നിയന്ത്രിക്കുകയും വേണം. ഇതു പറയാൻ എനിക്ക് ഇത്രയും വർഷമെടുത്തു. സ്ത്രീകൾ തങ്ങളുടെ ജീവിതത്തതിൽ സംഭവിച്ചിട്ടുള്ള ഇത്തരം കാര്യങ്ങൾ തുറന്നു പറയണമെന്നു ഞാൻ കരുതുന്നു. എന്തുതന്നെയായാലും ഞാൻ എൻ്റെ യാത്ര തുടരുകയാണ്, ഖുഷ്ബു കൂട്ടിച്ചേർത്തു.
തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായ താരമാണവര്‍. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയും പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ദേശീയ വനിതാ കമ്മീഷന് അംഗമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഖുഷ്ബു നിയമിക്കപ്പെട്ടത്.ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...