Connect with us

ഞാനൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അത് സത്യസന്ധതമായി തന്നെ വെളിപ്പെടുത്തിയതാണ്. ആ പറഞ്ഞതിൽ എനിക്ക് നാണക്കേടില്ല,; ഖുശ്‌ബു സുന്ദർ

Actress

ഞാനൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അത് സത്യസന്ധതമായി തന്നെ വെളിപ്പെടുത്തിയതാണ്. ആ പറഞ്ഞതിൽ എനിക്ക് നാണക്കേടില്ല,; ഖുശ്‌ബു സുന്ദർ

ഞാനൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അത് സത്യസന്ധതമായി തന്നെ വെളിപ്പെടുത്തിയതാണ്. ആ പറഞ്ഞതിൽ എനിക്ക് നാണക്കേടില്ല,; ഖുശ്‌ബു സുന്ദർ

ജീവിതത്തിലെ ഇരുണ്ടകാലത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു നടി ഖുശ്‌ബു സുന്ദർ നടത്തിയത് . ബർഖ ദത്തുമായുള്ള മോജോ സ്റ്റോറിയിലാണ് ഖുശ്‌ബു മനസുതുറന്നത്‌. കുട്ടിക്കാലത്ത് അച്ഛനിൽ നിന്നുള്ള ഏറ്റവും മോശം അനുഭവങ്ങളിലൂടെ താനും തന്റെ അമ്മയും കടന്നു പോയതിനെക്കുറിച്ചാണ് ഖുശ്‌ബുവിനു പറയാനുണ്ടായിരുന്നത്.

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു രണ്ട് ദിവസം മുന്‍പ് വെളിപ്പെടുത്തിയത്.

പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കാര്യം സത്യസന്ധതമായി പറഞ്ഞതാണെന്നും. ഈ സംഭവം പുറത്തുവന്നതില്‍ തനിക്കൊരു നാണക്കേടും തോന്നുന്നില്ലെന്നുമാണ് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു ഇപ്പോള്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.ഖുശ്ബുവിന്‍റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും, വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ അവസ്ഥയിലാണ് ഖുശ്ബുവിന്‍റെ പുതിയ വിശദീകരണം.

ഞാനൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അത് ഞാൻ സത്യസന്ധതമായി തന്നെ വെളിപ്പെടുത്തിയതാണ്. ആ പറഞ്ഞതിൽ എനിക്ക് നാണക്കേടില്ല, കാരണം ഇത് എനിക്ക് സംഭവിച്ചു, കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടത് ഞാൻ കരുതുന്നത്. അതിനാല്‍ ആ കാര്യം വെളിപ്പെടുത്തി” എട്ടാം വയസ്സിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള മുന്‍ പ്രസ്താവനയെക്കുറിച്ച് എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍

ഈ വെളിപ്പെടുത്തലിലൂടെ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന കാര്യമാണ് താന്‍ സംസാരിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. ഒരു ശക്തമായ സന്ദേശമാണ് സ്ത്രീകള്‍ക്ക് ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളെ അത് സ്വയം ശക്തരാക്കി മാറ്റണം. സ്വയം സംരക്ഷിക്കണം. ഇത്തരത്തിലുള്ള അനുഭവം ജീവിതത്തിന്‍റെ പാതയുടെ അവസാനം അല്ലെന്ന ബോധം വേണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തു. എന്നാല്‍ സ്ത്രീകളോട് ഇത് പറയണം എന്ന് തോന്നി. ഞാന്‍ എന്‍റെ യാത്ര തുടരുകയാണ് – ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ”ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്’, എന്നാണ് ഖുശ്ബു വീ ദ വുമൺ ഇവന്‍റില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

More in Actress

Trending