Connect with us

എല്ലാം രഹസ്യമായി, അമേരിക്കൻ വ്യവസായിയെ വിവാഹം ചെയ്ത് ജയസുധ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

Actress

എല്ലാം രഹസ്യമായി, അമേരിക്കൻ വ്യവസായിയെ വിവാഹം ചെയ്ത് ജയസുധ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

എല്ലാം രഹസ്യമായി, അമേരിക്കൻ വ്യവസായിയെ വിവാഹം ചെയ്ത് ജയസുധ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

മലയാളികളുടെ ഇഷ്ട നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ ജയസുദ, തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടി മൂന്നാമതും വിവാഹിതയായെന്ന വർത്തകൾ പുറത്തുവന്നിരുന്നു.

ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ വിവാഹം ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

ഇപ്പോഴിതാ ഈ വാർത്തകളോട് നടി പ്രതികരിച്ചിരിക്കുന്നു. ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണെന്നും പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും നടി പറഞ്ഞു.

വാഡെ രമേശ് ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. ഈ ബന്ധം എന്നാൽ അധികം കാലം വീണ്ടും നിന്നില്ല. ഉടൻതന്നെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് 1985 വർഷത്തിൽ താരം രണ്ടാമതും വിവാഹിതയായി. നിതിൻ കപൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. 2017 വർഷത്തിൽ ആയിരുന്നു നിതിൻ ആത്മഹത്യ ചെയ്യുന്നത്.

More in Actress

Trending

Recent

To Top