Connect with us

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ, ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല; വീണ്ടും മാളവിക മോഹനന്‍

Actress

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ, ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല; വീണ്ടും മാളവിക മോഹനന്‍

സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ, ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല; വീണ്ടും മാളവിക മോഹനന്‍

തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ നയന്‍താരയ്ക്ക് എതിരെ മാളവിക മോഹനന്‍. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തിന് എതിരെയാണ് മാളവിക ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ലേഡി എന്ന് ചേര്‍ക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് മാത്രം വിളിച്ചാ പോരെ എന്നാണ് മാളവിക ചോദിക്കുന്നത്.

ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന എന്നിവരൊക്കെ സൂപ്പര്‍ താരങ്ങളാണ്. അങ്ങനെ വിളിച്ചാല്‍ പോരെ? നയന്‍താര സോളോ നായികയായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ് എന്നാണ് മാളവിക പറയുന്നത്.

നേരത്തെയും മാളവിക നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു മാളവികയുടെ പരാമര്‍ശം. ഒരു സൂപ്പര്‍ നായിക ഒരു ആശുപത്രി രംഗത്തില്‍ ഭയങ്കര മേക്കപ്പ് ഇട്ട്, കണ്ണില്‍ ഐ ലൈനര്‍ ഇട്ട്, മുടിയൊക്കെ സ്റ്റൈല്‍ ചെയ്ത്, ലിപ് സ്റ്റിക്കും ഇട്ടിരുന്നു.
ആരാണ് അങ്ങനെ മരിക്കാന്‍ കിടക്കുക എന്ന ചിന്തയാണ് എനിക്ക് വന്നത്. ഇതിപ്പോള്‍ കൊമേഴ്ഷ്യല്‍ സിനിമ ആണെങ്കിലും കുറച്ചെങ്കിലും റിയാലിസ്റ്റിക്ക് ആവണ്ടേ എന്നായിരുന്നു മാളവികയുടെ ചോദ്യം. ഇതിന് എതിരെ നയന്‍താര പ്രതികരിക്കുകയും ചെയ്തിരുന്നു.

”ആശുപത്രി സീനില്‍ മുടിയൊക്കെ പറത്തി അഭിനയിക്കണമെന്നുണ്ടോ? കോമേഴ്ഷ്യല്‍ സിനിമയും റിയലിസ്റ്റിക് സിനിമയും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. സിനിമകളുടെ സ്വഭാവം അനുസരിച്ച് മേക്കപ്പും മാറും” എന്നായിരുന്നു നയന്‍താര ഇതിന് മറുപടി നല്‍കിയത്.

More in Actress

Trending

Uncategorized