Connect with us

അമ്മയുടെ കഴുത്തില്‍ കിടന്ന സ്വർണമാല ഊരിവിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് നല്‍കിയത്. മുകുന്ദന്‍ മേനോനില്‍ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തില്‍ ഒപ്പുവച്ചത്; ഇരുവർക്കുമിടയിൽ സംഭവിച്ചത്

Malayalam

അമ്മയുടെ കഴുത്തില്‍ കിടന്ന സ്വർണമാല ഊരിവിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് നല്‍കിയത്. മുകുന്ദന്‍ മേനോനില്‍ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തില്‍ ഒപ്പുവച്ചത്; ഇരുവർക്കുമിടയിൽ സംഭവിച്ചത്

അമ്മയുടെ കഴുത്തില്‍ കിടന്ന സ്വർണമാല ഊരിവിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് നല്‍കിയത്. മുകുന്ദന്‍ മേനോനില്‍ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തില്‍ ഒപ്പുവച്ചത്; ഇരുവർക്കുമിടയിൽ സംഭവിച്ചത്

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് മഞ്ജുപിള്ള. കോമഡി വേഷങ്ങളിലാണ് മഞ്ജു പിള്ള ആദ്യ കാലത്ത് കൂടുതലായും അഭിനയിച്ചത്. അതിന് മുമ്പ് സീരിയലുകളിൽ ആയിരുന്നു മഞ്ജു പിള്ളയെ കൂടുതലും കണ്ടത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സിനിമകളിൽ നല്ല അവസരങ്ങൾ മഞ്ജു പിള്ളയെ തേടി എത്തുന്നുണ്ട്. ഹോം, ടീച്ചർ, ജയ ജയ ഹേ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ ‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനാണ് മഞ്ജുപിള്ളയുടെ ഭര്‍ത്താവ്. വിദേശത്ത് പഠിക്കുന്ന ദയ എന്ന ഒരു മകളും ദമ്പതികള്‍ക്കുണ്ട്. സിനിമയിലും മിനിസ്‌ക്രീനുമെല്ലാമായി തിളങ്ങി നില്‍ക്കുന്ന മഞ്ജുപിള്ളയ്ക്ക് തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വന്തമായി ഒരു പോത്ത് ഫാമും ഉണ്ട്.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വകാര്യജീവിതം അതിമനോഹരമായി മുന്നോട്ടു കൊണ്ടു പോകുന്ന മഞ്ജുപിള്ള ഒരു കാലത്ത് ഏറെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. മഞ്ജു പിള്ളയും സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനും സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് മഞ്ജു വിവാഹിതരായത്. സീരിയല്‍ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മില്‍ വിവാഹം ചെയ്തത്. എന്നാല്‍ ഏറെ വൈകാതെ തന്നെ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത് വിവാഹമോചന വാർത്തകളിലൂടെയായിരുന്നു.

അഭിപ്രായവ്യത്യാസങ്ങളായിരുന്നു ഇരുവര്‍ക്കുമിടയിലെ വേര്‍പിരിയലിനു കാരണമായത്. ഏറെ സങ്കടത്തോടെയാണ് ആഗ്രഹിച്ചു കഴിച്ച വിവാഹം മഞ്ജു പിള്ള വേര്‍പെടുത്തിയത്. അന്ന് സാമ്പത്തികമായി പോലും ഒരു നിലയിലും എത്താതിരുന്ന മഞ്ജുവിന് വളരെയേറെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു. ഒടുക്കം സ്വന്തം അമ്മയുടെ കഴുത്തില്‍ കിടന്ന സ്വർണമാല ഊരിവിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് മഞ്ജുപിള്ള നല്‍കിയത്.

പ്രായമായി വരുന്ന അമ്മയെ നെഞ്ചോടു ചേര്‍ത്ത് കരുത്തോടെ മഞ്ജുപിള്ള എടുത്ത ആ തീരുമാനമാണ് ഇന്ന് നടിയെ ഈ പ്രശസ്തിയില്‍ എത്തിച്ചത്. കയ്യില്‍ ഒന്നും ഇല്ലാതെ ഇറങ്ങിപ്പോരാന്‍ കാണിച്ച ധൈര്യവും മുന്നോട്ടുള്ള ജീവിതം അഭിമാനത്തോടെ ജീവിച്ചു തീര്‍ക്കുമെന്ന നിശ്ചദാര്‍ഢ്യവുമാണ് ആകെ കൈമുതലായി മഞ്ജുപിള്ളയ്ക്ക് ഉണ്ടായിരുന്നത്. അതിസമ്പന്നനായ മുകുന്ദന്‍ മേനോനില്‍ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തില്‍ ഒപ്പുവച്ചത്.

ആദ്യ വിവാഹമോചനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. മുകുന്ദന്‍ മേനോന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു. ഇരുവരും ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്. നിലവില്‍ കരിയറിന്റെ തിരക്കുകളില്‍ ആണ് മഞ്ജു പിള്ള. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സിനിമകളില്‍ നല്ല അവസരങ്ങള്‍ മഞ്ജു പിള്ളയെ തേടി എത്തുന്നുണ്ട്. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ മാത്രമാണ് ഒടുവില്‍ മഞ്ജു പിള്ള ടെലിവിഷനില്‍ അഭിനയിച്ചത്. കല്‍പ്പന, കെപിഎസി ലളിത തുടങ്ങിയ കലാകാരികളുടെ വിയോഗം സിനിമാ ലോകത്തുണ്ടാക്കിയ വിടവ് നികത്താന്‍ പറ്റിയ നടി ആയാണ് മഞ്ജു പിള്ളയെ പ്രേക്ഷകര്‍ കാണുന്നത്. ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു പിള്ളയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. ഇന്നും ഈ സിനിമയുടെ പേരില്‍ മഞ്ജുവിനെ തേടി പ്രശംസകള്‍ എത്തുന്നു.

More in Malayalam

Trending

Recent

To Top