ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു, തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം; ഇപ്പോഴും കണ്ണിന് പ്രശ്നം വരാറുണ്ട്; ലൊക്കേഷനില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് മഹിമ
ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു, തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം; ഇപ്പോഴും കണ്ണിന് പ്രശ്നം വരാറുണ്ട്; ലൊക്കേഷനില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് മഹിമ
ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു, തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം; ഇപ്പോഴും കണ്ണിന് പ്രശ്നം വരാറുണ്ട്; ലൊക്കേഷനില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് മഹിമ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് മഹിമ. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പരമ്പരകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.
ഇപ്പോഴിതാ തനിക്ക് ലൊക്കേഷനില്‍ ഉണ്ടായ ഒരു അപകടത്തെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ തന്നോട് കാണിച്ച അവഗണനയെക്കുറിച്ചും നടി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മഹിമ ലൊക്കേഷനില്‍ വച്ച് ഒരപകടമുണ്ടായ സംഭവം വെളിപ്പെടുത്തിയത്.
‘ലൊക്കേഷനില്‍ നിന്ന് അപകടമുണ്ടായിട്ട് തിരിഞ്ഞു നോക്കാത്തൊരു അനുഭവമുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയില്‍ കണ്ണിന് അപകടം പറ്റിയിരുന്നു. തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം, എവിടെ നിന്നോ മണ്ണില്‍ കിടന്നൊരു കേബിളിന്റെ വള്ളി കൊണ്ടു വന്ന് അഴ കെട്ടി വച്ചു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞതും ഈ കേബിള്‍ വന്ന് എന്റെ കണ്ണില്‍ അടിച്ചു. കണ്ണിന്റെ കൃഷ്ണ മണിയോട് ചേര്‍ന്നാണ് വന്ന് കൊണ്ടത്. കുറേ നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭയങ്കര പ്രശ്നം പോലെ. പക്ഷെ ഇതൊക്കെ നിസാരം സംഭവം എന്ന മട്ടില്‍ അവര്‍ വിട്ടു കളഞ്ഞു.
പക്ഷെ എനിക്ക് കണ്ണ് തുറക്കാന്‍ തന്നെ ബുദ്ധിമുട്ടായി. കണ്ണ് ചുവന്നു. വെള്ളം വരാന്‍ തുടങ്ങി. ഒടുവില്‍ ഡോക്ടറെ കാണണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു. അങ്ങനെ വണ്ടി വിട്ടു തന്നു. ഞാനും അമ്മയും പോയി ഡോക്ടറെ കാണുകയും തിരികെ വരികയും ചെയ്തു. ആരും കൂടെ വന്നിരുന്നില്ല.
ഒരുപാട് ആശുപത്രിയില്‍ പോയി. ഒടുവില്‍ കണ്ണിന്റെ സ്പെഷ്യലിസ്റ്റിനെ കാണിക്കേണ്ടി വന്നു. ഇന്നും കണ്ണിന് പ്രശ്നം വരാറുണ്ട്. മഹിമ പറഞ്ഞു.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...