പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു, അദ്ദേഹം എന്റെ ഭര്‍ത്താവല്ല, തുറന്ന് പറഞ്ഞ് നടി
പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു, അദ്ദേഹം എന്റെ ഭര്‍ത്താവല്ല, തുറന്ന് പറഞ്ഞ് നടി
പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു, അദ്ദേഹം എന്റെ ഭര്‍ത്താവല്ല, തുറന്ന് പറഞ്ഞ് നടി
നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വിജയകുമാരി ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൊണ്ടാണ് വിജയകുമാരി ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍ നടി
സീരിയലിലെ എന്റെ കഥാപാത്രം വില്ലത്തരം കാണിക്കുന്നതാണ്. ജീവിച്ച് പോവേണ്ടത് കൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുകയാണെന്ന് തമാശരൂപേണ വിജയകുമാരി പറയുന്നു. അതേ സമയം ടിഎസ് രാജു വിജയകുമാരിയുടെ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ പ്രെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു സ്ത്രീ എന്നെ രൂക്ഷമായി നോക്കുന്നു. ഇവര്‍ ഇത് ആരുടെ കൂടെയാണ് പോവുന്നതെന്ന നോട്ടമായിരുന്നു.
എന്നിട്ട് ഭര്‍ത്താവ് എന്തിയേ എന്നും ചോദിച്ചു. ഇതാണ് ഭര്‍ത്താവ് എന്ന് പറഞ്ഞപ്പോള്‍ മറ്റേയാള്‍ എന്തിയേ എന്നായി. കൂടുതലായും ടിഎസ് രാജുവിനൊപ്പം സീരിയലുകളില്‍ ഭാര്യയായി അഭിനയിച്ചത് കൊണ്ടാണ് അങ്ങനൊരു തോന്നല്‍ എല്ലാവര്ക്കും ഉണ്ടായത്. രണ്ടാളും ഒരുപോലെ സീരിയലുകളില്‍ വില്ലത്തരമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ അതല്ല രമേഷ് എന്ന് പറയുന്ന ഇദ്ദേഹമാണ് തന്റെ ഒര്‍ജിനല്‍ ഭര്‍ത്താവെന്ന് വിജയകുമാരി പറയുന്നു.
രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ‘ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ചേട്ടന് നാടകത്തില്‍ എന്റെ നായകനായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇഷ്ടത്തിലാവുന്നത്. വിവാഹം കഴിക്കുന്നതില്‍ വീട്ടുകാരുടെ എതിര്‍പ്പൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ സന്തുഷ്ട കുടുംബമായി കഴിയുകയാണ്.
‘പാട്ടുകാരിയായിട്ടാണ് തുടക്കം. ആ പ്രൊഫഷനൊക്കെ വിട്ടിട്ട് വര്‍ഷങ്ങളായി. ഗാനമേളയ്ക്ക് പോകുമായിരുന്നു. നാടകത്തിലും ആദ്യം പാട്ടുകാരിയായിരുന്നു. ഇപ്പോള്‍ പാടാന്‍ പറഞ്ഞാല്‍ മൂന്നാല് വരിയൊക്കെ പാടും. സിനിമയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. പുതിമൂന്ന് വയസുള്ളപ്പോള്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തില്‍ ഗുരുവിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. പിന്നെയാണ് കെപിഎസിയിലേക്ക് പോകുന്നതെന്ന്’ വിജയകുമാരി പറയുന്നു. ‘പത്ത് ഇരുപത്തിരണ്ട് വര്‍ഷം നാടകത്തില്‍ തന്നെയായിരുന്നു. അതിന് ശേഷമാണ് സീരിയലിലേക്ക് പോയത്. നാടകത്തില്‍ നിന്നും അമ്മ വേഷത്തിലാണ് ആദ്യം സീരിയലില്‍ അഭിനയിക്കുന്നത്’. ‘കാലടി ഓമനയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പത്ത് പതിനെട്ട് വര്‍ഷത്തെ പരിചയം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. എന്റെ ചേച്ചിയും നാടകത്തില്‍ ഉണ്ടായിരുന്നു. പ്രസന്ന എന്നാണ് പേര്. നടന് സായി കുമാറിന്റെ ആദ്യ ഭാര്യയും നടി വൈഷ്ണവിയുടെ അമ്മയുമാണ് എന്റെ ചേച്ചി പ്രസന്നെയെന്നും നടി പറഞ്ഞു
താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്ഥിര സംഭവമാണ്. ഇത്തര്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു, തെന്നിന്ത്യന്‍...
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും...
നടി ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മനോഹരമായ ക്ഷേത്രം പരിചയപ്പെടുത്തുകയാണ് ശോഭന. ക്ഷേത്ര പരിസരത്തു...
തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടിയാണ് ശ്രുതി ഹാസൻ. അടുത്തിടെ ശ്രുതി ഹാസന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു. തന്റെ...