Connect with us

എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്നു, ഞാൻ അതിൽ തടസ്സം നിൽക്കില്ല, ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ, പൊട്ടിത്തെറിച്ച് ഭാവന പേടിച്ച് വിറച്ച് അക്കൂട്ടർ, നടിയുടെ ആദ്യ പ്രതികരണം

Actress

എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്നു, ഞാൻ അതിൽ തടസ്സം നിൽക്കില്ല, ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ, പൊട്ടിത്തെറിച്ച് ഭാവന പേടിച്ച് വിറച്ച് അക്കൂട്ടർ, നടിയുടെ ആദ്യ പ്രതികരണം

എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്നു, ഞാൻ അതിൽ തടസ്സം നിൽക്കില്ല, ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ, പൊട്ടിത്തെറിച്ച് ഭാവന പേടിച്ച് വിറച്ച് അക്കൂട്ടർ, നടിയുടെ ആദ്യ പ്രതികരണം

ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെചിലർ രംഗത്തെത്തിയിരുന്നു. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി ഭാവന എത്തിയിരിക്കുകയാണ്

ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കുകയും ചെയ്തു.

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ.’’–ഭാവന പറഞ്ഞു. എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’’– ഭാവന വ്യക്തമാക്കി.

ദുബായിലെ സർക്കാർ സേവന ദാതക്കളായ ഇസിഎച്ചിന്റെ ആസ്ഥാനത്തായിരുന്നു നടി എത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തി വിസ ഏറ്റുവാങ്ങുന്നതും അവിടെയുള്ളവർക്കപ്പം ഭാവന സന്തോഷം പങ്കിടുകയും ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചകളും സൈബർ ആക്രമണങ്ങളും ആരംഭിച്ചത്.

ടോപ്പിന് താഴെ വസ്ത്രമൊന്നും ധരിക്കാതെയാണ് ഭാവന എത്തിയതെന്നും നടിക്ക് ഇങ്ങനെ പോകാൻ നാണമില്ലേയെന്നുമൊക്കെയായിരുന്നു കമന്റുകൾ. ഭാവന കൈ ഉയർത്തുമ്പോൾ ടോപ്പിന് താഴെ കണ്ടത് ശരീര ഭാഗങ്ങൾ തന്നെയാണെന്നും പൊതു പരിപാടിക്കിടെ എങ്ങനെയാണ് വസ്ത്രം ധരിക്കാതെ എത്തുന്നതൊക്കെയുള്ള ആക്ഷേപങ്ങളും ചിലർ ഉയർത്തി. എന്നാൽ ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്.

അതിനിടെ ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്.

എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ച് സങ്കടങ്ങൾ മാറ്റിവയ്ക്കാൻ നോക്കുമ്പോഴും ഞാനെന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട് എന്ന് എനിക്കറിയാം അങ്ങനെയാണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും എനിക്ക് ബോധ്യമുണ്ട് അങ്ങനെയാണ് നിങ്ങൾക്ക് സന്തോഷം കിട്ടുന്നതെങ്കിൽ അതിലും ഞാൻ തടസ്സം നിൽക്കില്ല എന്നാണ് വാർത്ത പങ്കുവെച്ച് ഭാവന കുറിച്ചത്

അതേസമയം നടിയുടെ പ്രതികരണത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം അത് ആണിനായാലും പെണ്ണിനായാലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വസ്ത്ര ധാരണത്തെ വിമർശിക്കുന്നവർ സ്വയം ചെറുതാവുകയാണെന്നുമായിരുന്നു ചിലർ പ്രതികരിച്ചത്.
ഭാവനയുടെ വസ്ത്രത്തിനല്ല പ്രശ്നം എന്നും അത് കണ്ട് വിമർശിക്കാൻ നിൽക്കുന്നവരുടെ കണ്ണിനും മനസിനുമാണ് പ്രശ്നമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിമർശനങ്ങളെ അർഹിക്കുന്ന അവഞ്ജയോടെ പുച്ഛിച്ച് തള്ളണമെന്നും നടിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

More in Actress

Trending

Recent

To Top