Actress
അതിജീവനത്തിന്റെ പ്രതീകമാണ് ഭാവന, അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു; വേദിയിൽ വെച്ച് മഞ്ജു പറഞ്ഞത് കേട്ടോ?
അതിജീവനത്തിന്റെ പ്രതീകമാണ് ഭാവന, അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു; വേദിയിൽ വെച്ച് മഞ്ജു പറഞ്ഞത് കേട്ടോ?
അതിജീവനം പ്രമേയമാക്കിയ ഭാവനയുടെ പരസ്യചിത്രം അവതരിപ്പിച്ച് മഞ്ജു വാര്യര്‍. അതിജീവനത്തിന്റെ പ്രതീകമാണ് ഭാവനയെന്നും അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.
മൈക്രോ ചെക്ക് എന്ന സ്ഥാപനത്തിന്റെ അര്‍ബുദം തടയുന്നതിനുള്ള കാമ്പയിനാണ് ‘അതിജീവനം’ അഥവാ ‘ദി സര്‍വൈവല്‍’. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളിലെത്തി സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനുള്ള സംവിധാനമാണ് കാമ്പയിനില്‍ ഒരുക്കിയിരിക്കുന്നത്.
പരിപാടിയിൽ ഭാവനയെ പ്രശംസിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ പറഞ്ഞിരിക്കുന്നത്. കരുത്തിന്റെ പ്രതീകമാണ് ഭാവന. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് ഭാവനെയെന്നും മഞ്ജു വാര്യർ പറഞ്ഞു.
അതേസമയം, സിനിമയിലേയ്‌ക്ക് വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഷറഫുദ്ധീൻ ആണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.
