‘നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ’; ആശുപത്രി കിടക്കയിൽ മൃദുലയ്ക്ക് സർപ്രൈസുമായി യുവ കൃഷ്ണ
‘നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ’; ആശുപത്രി കിടക്കയിൽ മൃദുലയ്ക്ക് സർപ്രൈസുമായി യുവ കൃഷ്ണ
‘നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ’; ആശുപത്രി കിടക്കയിൽ മൃദുലയ്ക്ക് സർപ്രൈസുമായി യുവ കൃഷ്ണ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മൃദുലയും യുവയും. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മൃദുല വിജയ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
ദൈവം ഞങ്ങള്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദി’,’ എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രത്തിനൊപ്പം മൃദുല കുറിച്ചത്
ആ സന്തോഷത്തിനിടയിൽ താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ഭർത്താവും നടനുമായ യുവകൃഷ്ണ. ആശുപത്രിയിൽ തുടരുന്നതിനാൽ അവിടെ വച്ചായിരുന്നു ആഘോഷം. ഇതിന്റെവിഡിയോ യുവ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ആശുപത്രിക്കിടക്കയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും വിഡിയോയിലുണ്ട്. ‘‘നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ. വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എന്നോടൊപ്പം എന്നെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കൂ’’– യുവ കുറിച്ചു. മൃദുലയുടെ സഹോദരിയും നടിയുമായ പാർവതിയും ചേച്ചിക്ക് ജന്മദിനാശംസ നേർന്ന് ചിത്രം പങ്കുവച്ചിരുന്നു.
ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചിരുന്നത്. പരമ്പരയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിക്കൊണ്ടായിരുന്നു മൃദുല താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...