Bollywood
‘നിറഞ്ഞ ഹൃദയത്തോടെ സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങള്‍ സ്വീകരിച്ചു’ നടി സോനം കപൂർ അമ്മയായി; ആശംസകളുമായി ആരാധകരും താരങ്ങളും
‘നിറഞ്ഞ ഹൃദയത്തോടെ സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങള്‍ സ്വീകരിച്ചു’ നടി സോനം കപൂർ അമ്മയായി; ആശംസകളുമായി ആരാധകരും താരങ്ങളും
നടി സോനം കപൂർ അമ്മയായി. ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ സന്തോഷ വിവരം അറിയിച്ചത്.
നിറഞ്ഞ ഹൃദയത്തോടെ സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങള്‍ സ്വീകരിച്ചു. ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച ഡോക്ടര്‍മാരോടും നേഴ്സുമ്മാരോടും സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ഇത് തുടക്കമാത്രമാണ് പക്ഷേ ഞങ്ങളുടെ ജീവിതം എന്നന്നേക്കുമായി മാറിയെന്ന് ഞങ്ങള്‍ക്ക് അറിയാം. സോനം കപൂറും ആനന്ദും കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് കുറച്ചുനാള്‍ മുമ്പ് താന്‍ ഗര്‍ഭിണിയാണ് സോനം കപൂര്‍ അറിയിച്ചിരുന്നത്. ആനന്ദ് അഹൂജയുടെ മടിയില്‍ തലവച്ച് കിടന്ന് കൊണ്ട്, കുഞ്ഞ് വയറിന് തലോടിക്കൊണ്ടുള്ളൊരു ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷവാർത്ത സോനം അന്ന് പങ്കുവെച്ചത്.
ഇന്ന് നമ്ര ശിരസ്കരായി തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒത്തിരി നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം, ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് 2018ല്‍ വ്യസായിയായ ആനന്ദ് അഹൂജയെ സോനം വിവാഹം ചെയ്തത്.
