Connect with us

ഇളം പച്ചനിറത്തിലെ കയറുകൊണ്ട് ശരീരം ബന്ധിച്ചു, ഉർഫി ജാവേദിന്റെ ഫോട്ടോഷൂട്ട് പുറത്ത്; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Actress

മോഡലും അഭിനേത്രിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ഉർഫി ജാവേദ് ട്രോളൻമാരുടെ പ്രിയതാരങ്ങളിൽ ഒരാളാണ്. വസ്ത്രധാരണം തന്നെയാണ് ഉർഫിയെ പ്രശസ്തയാക്കിയത്.
വളരെ വ്യത്യസ്തമായ ഔട്ട്ഫിറ്റുകളാണ് ഉർഫി പരീക്ഷിക്കാറുള്ളത്. ഇപ്പോൾ തന്റെ നഗ്ന ഫോട്ടോഷൂട്ട് വീഡിയോയുമായെത്തിയിരിക്കുകയാണ് ഉർഫി.

അൽപ്പ വസ്ത്രധാരിയായാണ് ഉർഫിയെ ചിത്രങ്ങളിൽ കാണാനാവുക. ഇളം പച്ചനിറത്തിലെ കയറുകൊണ്ട് താരം ശരീരം ബന്ധിച്ചിട്ടുമുണ്ട്. ന്യൂഡ് ലുക്ക് നൽകുന്നതിനായി പീച്ച് നിറത്തിലെ അടിവസ്ത്രവും ഉർഫി ധരിച്ചിരുന്നു. ഒരു ചോക്കറും ട്രെഡീഷണൽ മൂക്കുത്തിയും മാത്രമാണ് ആഭരണമായി ഉർഫി തെരഞ്ഞെടുത്തത്. മുടി പുറകിലേക്ക് കെട്ടി റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. ബോൾഡ് ലുക്കിലാണ് വീഡിയോയിൽ ഉർഫി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐ മേക്കപ്പിനും ലിപ്പ് മേക്കപ്പിനുമാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ഉർഫിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. പതിവു പോലെ വിമർശനങ്ങളും ട്രോളുകളും ഉയരുന്നുമുണ്ട്.

ചങ്ങല, ചാക്ക്, ബ്ലേ‍‍ഡ് എന്നിവ ഉപയോഗിച്ചുള്ള വസ്ത്ര പരീക്ഷണങ്ങൾ ഇതിനോടകം ഉർഫി നടത്തിക്കഴിഞ്ഞു. നിലവിൽ 33 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ഉർഫിയ്ക്ക് ഇൻസ്റ്റഗ്രാമിൽ. ഒരിടയ്ക്ക് ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെന്നും ഉർഫി വെളിപ്പെടുത്തിയിരുന്നു.

More in Actress

Trending