Connect with us

കട്ടത്താടി ലുക്കില്‍ ദിലീപ്! അതീവ സന്തോഷവതിയായി കാവ്യ, പ്രിയതമനോടൊപ്പം ചേർന്ന് നിന്ന് താരം ആ സന്തോഷത്തിന് പിന്നിൽ ഇതോ? നാളുകൾക്ക് ശേഷമാണ് ഇത്രയും കാവ്യയെ സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ

Actress

കട്ടത്താടി ലുക്കില്‍ ദിലീപ്! അതീവ സന്തോഷവതിയായി കാവ്യ, പ്രിയതമനോടൊപ്പം ചേർന്ന് നിന്ന് താരം ആ സന്തോഷത്തിന് പിന്നിൽ ഇതോ? നാളുകൾക്ക് ശേഷമാണ് ഇത്രയും കാവ്യയെ സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ

കട്ടത്താടി ലുക്കില്‍ ദിലീപ്! അതീവ സന്തോഷവതിയായി കാവ്യ, പ്രിയതമനോടൊപ്പം ചേർന്ന് നിന്ന് താരം ആ സന്തോഷത്തിന് പിന്നിൽ ഇതോ? നാളുകൾക്ക് ശേഷമാണ് ഇത്രയും കാവ്യയെ സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് കാവ്യാ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങിയിരുന്നു. ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യ ജീവിതത്തിലും നായകനാക്കിയത് 2016 നവംബർ 25ന് ആയിരുന്നു

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയിരുന്നു നടി കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നായിരുന്നു കാവ്യ പറഞ്ഞത്. മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. പൊതുപരിപാടികളിലെല്ലാം ദിലീപിനൊപ്പമായി കാവ്യയും എത്താറുണ്ട്. ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്റെ ഫോട്ടോകള്‍ പുറത്ത് വരുന്നത് വളരെ അപൂര്‍വ്വാണ്. വിവാഹത്തിന് മുമ്പ് കാവ്യ തന്റെ ഫോട്ടോകള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാവ്യ ഫേസ്ബുക്കിന്റെ പരിസരത്തേ വരാത്തതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ കാവ്യയുടെ ഫോട്ടോകള്‍ പുറത്ത് വരാറുള്ളൂ. ലക്ഷ്യയ്ക്ക് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ഫോട്ടോകള്‍ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരാറുണ്ട്. കാവ്യ ഇപ്പോഴും ലക്ഷ്യ വിജയകരമായി നടത്തി വരികയാണ്.

അതേസമയം വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ താരം വീണ്ടും അഭിനയത്തിൽ ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ദിലീപും മകൾ മഹാലക്ഷ്മിയുമായുള്ള പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മെലിഞ്ഞ് സുന്ദരിയായി മോഡേൺ ലുക്കിലാണ് കാവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഈ പുത്തൻ മേക്കോവർ സിനിമയിലേയ്ക്കുള്ള റീ എൻട്രി ആണെന്നുള്ള സൂചനകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഹുഡിയിട്ട് കാവ്യയുടെയും ദിലീപിന്റെയും കൈപിടിച്ച് എത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒരു ആരാധിക പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു കാവ്യ ഇതുവരെ. സിനിമയിൽ ദിലീപുമായുള്ള കെമിസ്ട്രി ആരാധകർ ഏറെ സ്വീകരിച്ചിരുന്നു. ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ ദിലീപും കാവ്യയും സജീവമായിരുന്നില്ല. മകൾ ജനിച്ച ശേഷമുള്ള ചിത്രങ്ങളും, ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും താരങ്ങളുടെ ഫാൻസ്‌ പേജിലൂടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപ് മഞ്ജു ബന്ധത്തിൽ ജനിച്ച മൂത്ത മകൾ മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്.

ഒക്ടോബർ 19ന് മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ താരങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.

Continue Reading

More in Actress

Trending

Recent

To Top