Actress
തനിക്ക് അറിയുന്ന ദിലീപ് ഇതാണ്… അവർക്ക് വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് അറിയില്ല… ആദ്യമായി നടിയുടെ തുറന്ന് പറച്ചിൽ
തനിക്ക് അറിയുന്ന ദിലീപ് ഇതാണ്… അവർക്ക് വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് അറിയില്ല… ആദ്യമായി നടിയുടെ തുറന്ന് പറച്ചിൽ
നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് കേസിന് വന്‍ വഴിത്തിരിവുണ്ടായത്.
മലയാള സിനിമാ രംഗത്തെ കരുത്തനായ ദിലീപിന് സിനിമയില്‍ നിന്നും വലിയ പിന്തുണ ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നു. ഇപ്പോഴും ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്. കേസിന്റെ വിചാരണ വീണ്ടും പുനരാരംഭിക്കാനിരിക്കുകയാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് നടി ഗീതാ വിജയന്‍ ഒരു ചാനലിന് നൽകിയ പ്രതികരണം ചര്‍ച്ചയാവുകയാണ്.
ഗീതാ വിജയന്റെ വാക്കുകള്‍ ഇങ്ങനെ:
”ദിലീപുമായി വലിയ ബന്ധം തനിക്കില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം തങ്ങള്‍ ഒരുമിച്ച് ചെയ്തു. ആ സിനിമയില്‍ ആദ്യത്തെ കാമുകി താനായിരുന്നു. പിന്നെ താന്‍ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോള്‍ ഹലോ, ഹായ് പറയും”.
”പിന്നെ അമ്മ യോഗത്തിന് വരുമ്പോള്‍ താന്‍ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് തനിക്കുളള അടുപ്പം. തനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു”.
അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് തനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. തനിക്ക് അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. തനിക്ക് അറിയില്ല”.
”ഇനി ഇങ്ങനെയൊന്നും ആര്‍ക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കില്‍ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയന്‍ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല”, ഗീതാ വിജയന്‍ പറഞ്ഞു.
