7 ദേശീയ പുരസ്കാര ജേതാക്കള്‍ ഒരുമിച്ച സിനിമ, അവർക്കൊപ്പം സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു, ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നെന്ന് സുരഭി ലക്ഷ്മി
7 ദേശീയ പുരസ്കാര ജേതാക്കള്‍ ഒരുമിച്ച സിനിമ, അവർക്കൊപ്പം സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു, ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നെന്ന് സുരഭി ലക്ഷ്മി
7 ദേശീയ പുരസ്കാര ജേതാക്കള്‍ ഒരുമിച്ച സിനിമ, അവർക്കൊപ്പം സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു, ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നെന്ന് സുരഭി ലക്ഷ്മി
മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓളവും തീരവും’. എംടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത സിനിമയുടെ പുനഃസൃഷ്ടിയാണ് ഈ ചിത്രം. നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹൻലാലും ഉഷാനന്ദിനി അഭിനയിച്ച നായികവേഷത്തിൽ ദുർഗാകൃഷ്ണയും എത്തുന്നു.
‘ഓളവും തീരവും’ 7 ദേശീയ പുരസ്കാര ജേതാക്കള്‍ ഒരുമിച്ച സിനിമയാണെന്നാണ് നടി സുരഭി ലക്ഷ്മി പറയുന്നത്. എംടിയുടെ തിരക്കഥയില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. എംടി സാര്‍, ലാല്‍ സാര്‍, പ്രിയദര്ശന് സാര്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി പറയുന്നു.
ഓളവും തീരവും എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണരുത് എന്ന് അവര്‍ പറയുകയും ചെയ്തു. ഓളവും തീരവും നെറ്റ്ഫ്ലിക്സിന്റെ 11 സിനിമകളില്‍ പെടുന്ന ഒരു സിനിമയാണ്. ആ ആന്തോളജിയില്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്ന ഒരേ ഒരു അഭിനേതാവും താനാണെന്ന് സുരഭി പറഞ്ഞു.
എ. എംടി സാര്‍, പ്രിയദര്ശന് സാര്‍, ലാല്‍ സാര്‍, സന്തോഷ് ശിവന് സാര്‍, സാബു സിറില്‍ സാര്‍ അങ്ങനെ ഏഴ് ദേശീയ പുരസ്കാര ജേതാക്കള്‍ സംഗമിക്കുന്ന ഒരു സിനിമ കൂടിയാണ് ഓളവും തീരവും.
താന്‍ ബീബാത്തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ ഒരു പ്രായം വെച്ച് കുറച്ച് ചലഞ്ചിംഗായാണ് എനിക്ക് ആ കഥാപാത്രം തോന്നിയത്. അത് ചെയ്യാന്‍ പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. നല്ലതായി വരുമെന്ന് വിചാരിക്കുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത് എന്നുള്ളതാണ്. .
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....