Connect with us

അവാർഡിന് മുൻപ് എവിടെയാണോ ഞാൻ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഇപ്പോഴും, അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സുരഭി

Movies

അവാർഡിന് മുൻപ് എവിടെയാണോ ഞാൻ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഇപ്പോഴും, അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സുരഭി

അവാർഡിന് മുൻപ് എവിടെയാണോ ഞാൻ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഇപ്പോഴും, അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സുരഭി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം 80 മൂസ എന്ന പരമ്പരയിലെ പാത്തു എന്ന കഥാപാത്രമായാണ് സുരഭി മലയാളികൾക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും സുരഭി തിളങ്ങി.

മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നതിനിടെ, 2017 ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സുരഭി സ്വന്തമാക്കിയിരുന്നു. ഇതിനു ശേഷം ആറാട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച സുരഭി പത്മ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായും എത്തിയിരുന്നു. ഐശ്വര്യ ലക്ഷ്‍മി ടൈറ്റിൽ റോളിലെത്തുന്ന കുമാരിയാണ് സുരഭിയുടെ ഏറ്റവും പുതിയ ചിത്രം.

അതേസമയം, ദേശീയ പുരസ്‌കാരം നേടിയ ശേഷം തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സുരഭി ഇപ്പോൾ. കുമാരിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അവാർഡ് കിട്ടിയ ശേഷം തനിക്ക് തിരഞ്ഞെടുക്കാൻ ഒരു റോളും കിട്ടിയില്ലെന്ന് പറയുകയാണ് സുരഭി. സുരഭിയുടെ വാക്കുകൾ ഇങ്ങനെ.’അവാർഡ് കിട്ടിയതിനു ശേഷം എനിക്ക് തിരഞ്ഞെടുക്കാൻ ഒരു റോളു പോലും കിട്ടിയില്ല. ഒരു സീനിൽ എങ്കിലും ആരെങ്കിലും എന്നെ ഒന്ന് വിളിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അവാർഡ് കിട്ടിയില്ലേ ഇനി ഇത്തരം ചെറിയ റോളുകൾ ചെയ്യണ്ടതുണ്ടോ എന്നായിരുന്നു വിളിച്ച സിനിമകളിൽ തന്നെ ചെല്ലുമ്പോൾ ചോദിച്ചിരുന്നത്’,

‘അവാർഡ് കിട്ടുന്ന സമയത്ത് എം80 മൂസ എന്ന സീരിയലും നാടകങ്ങളും ചെയ്യുന്നുണ്ട്. സിനിമയിൽ അന്ന് ഞാൻ ഒരു നായികയോ സഹനടിയോ അല്ല. ഡയലോഗ് പറയുന്നുണ്ടെന്നേ ഉള്ളൂ. നമ്മൾ പറയാറില്ലേ, നായകനുമായി ചെറിയ കോമ്പിനേഷൻ സീൻ ഉണ്ട് അവിടെ ചെന്ന് തെറ്റിക്കരുതെന്ന്. അത്ര കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരാൾ ആയിരുന്നു ഞാൻ. അപ്പോഴാണ് എനിക്ക് ദേശീയ അവാർഡ് കിട്ടുന്നത്’,


‘ചെറിയ വേഷങ്ങളിലേക്ക് ഇനി എന്നെ വിളിച്ചാൽ ശരിയാകുമോ എന്ന ചിന്ത ആയിരുന്നു പലർക്കും. ഞാൻ വിളിച്ചു ചാൻസ് ചോദിക്കുമ്പോൾ പറയും ഇതിൽ ഒരു അമ്മയുടെ വേഷമാണ് അത് സുരഭി ചെയ്യാനായിട്ടില്ലെന്ന്. നായിക കഥാപാത്രമാണെങ്കിൽ സുരഭിയുടെ വയസിൽ ഉള്ളതല്ല നമുക്ക് അടുത്ത സിനിമ വരുമ്പോൾ ആലോചിക്കാമെന്ന് ചിലർ പറയും. പെണ്ണുങ്ങൾ നിറയെ ഉള്ള സിനിമകൾ ഉണ്ടാവണേയെന്ന് അപ്പോഴൊക്കെ ഞാൻ പ്രാർത്ഥിക്കുമായിരുന്നു’,

ആരും പരിചയപ്പെടുത്തിയിട്ടല്ല ഞാൻ ഈ രംഗത്തേക്ക് കടന്നു വന്നത്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വന്ന ആളാണ് ഞാൻ. ആ വഴിയിലൂടെ എനിക്ക് നടന്നു ശീലമായത് കൊണ്ടും എന്റെ കാലുകൾക്ക് ശക്തിയുള്ളത് കൊണ്ടും ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നു. അല്ലാതെ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല’,

‘പ്രതിഫലത്തിന്റെ കാര്യത്തിലും ലഭിക്കുന്ന ബാക്കി സൗകര്യങ്ങളുടെ കാര്യത്തിലും അവാർഡിന് മുൻപ് എവിടെയാണോ ഞാൻ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഞാൻ ഉള്ളത്. അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല. അങ്ങനെ ഒരു ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്’, സുരഭി ലക്ഷ്‌മി പറഞ്ഞു.

More in Movies

Trending

Recent

To Top