വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചെതെങ്കിലും ടൊവിനോ തോമസ് നായകനായ തീവണ്ടിയിലൂടെയാണ് സംയുക്ത പ്രേക്ഷക ശ്രദ്ധ നേടിയത് ഷാജി കൈലാസ് ചിത്രം കടുവയാണ് സംയുക്തയുടെ പുതിയ ചിത്രം
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംയുക്ത ശ്രീകണഠന് നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ പങ്കുവെച്ചിരിക്കുകയാണ്. തീവണ്ടിയില്‍ ടൊവീനോയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അതിലെ തല്ലുന്ന രംഗത്തെക്കുറിച്ചും നടി പറയുന്നതിങ്ങനെ.
സിനിമയില്‍ ടൊവിനോ തോമസ് പുക വലിച്ചതിന് തല്ലുന്ന രംഗം പലതും യഥാര്‍ത്ഥമാണ്. പത്ത് പതിനഞ്ച് പ്രാവശ്യം ഞാന്‍ ടൊവിനോടെ തല്ലിയിട്ടുണ്ട്. യഥാര്‍ത്ഥജീവിതത്തിലും അങ്ങനെ ഒരാളെ തല്ലേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ അത് തെറ്റായിപ്പോയി എന്ന് എനിക്ക് പിന്നീട് തോന്ന്. അത് ആ പ്രായത്തിന്റെ പക്വത കുറവ് ആയിരുന്നു.
എന്റെ അമ്മയ്ക്ക് ശ്വാസം മുട്ട് ഉണ്ട്. അമ്മയുടെ മുന്നില്‍ നിന്ന് പുക വലിച്ചപ്പോള്‍ അയാളോട് ആദ്യം മാന്യമായ രീതിയില്‍ അമ്മ പറഞ്ഞു. പക്ഷെ അയാള്‍ പിന്നീട് ഒരു അഹങ്കാരത്തോടെ വീണ്ടും പുക ഊതി വിട്ടപ്പോള്‍ ഞാന്‍ തല്ലുകയായിരുന്നു. പക്ഷെ അപ്പോള്‍ അവിടെ അങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അത് തെറ്റാണ് എന്ന് ഞാന്‍ അംഗീകരിയ്ക്കുന്നു. പൊതു സ്ഥലത്ത് അങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്. അവര്‍ പറഞ്ഞു.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....