മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്…ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്ത് കുറച്ച് നിറമൊക്കെ വെച്ച് വരാൻ പറഞ്ഞു; സംവിധായകനിൽ നിന്നും നേരിട്ട അനുഭവം
മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്…ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്ത് കുറച്ച് നിറമൊക്കെ വെച്ച് വരാൻ പറഞ്ഞു; സംവിധായകനിൽ നിന്നും നേരിട്ട അനുഭവം
മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്…ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്ത് കുറച്ച് നിറമൊക്കെ വെച്ച് വരാൻ പറഞ്ഞു; സംവിധായകനിൽ നിന്നും നേരിട്ട അനുഭവം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സരിത ബാലകൃഷ്ണന്. ചാരുലത എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സരിത. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തന്നോട് അപമര്യാദയായി ഇടപെട്ട ആ സംവിധായകനെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.
നടിയുടെ വാക്കുകള്‍
സിനിമയിലെ എന്റെ തുടക്കകാലത്തായിരുന്നു അത്. മോഹന്‍ലാല്‍ സര് അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി, അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാന്‍ ഒരു പുതുമുഖം ആയത് കൊണ്ട് പലരും എന്നെ റെക്കമെന്റ് ചെയ്തത് അനുസരിച്ച് ആണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്.
നന്നായി ഒരുങ്ങിയിട്ട് ഒക്കെയാണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്. കണ്ടതും അദ്ദേഹം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. താന്‍ ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ’ എന്ന് പറഞ്ഞു. അതോടെ എന്റെ ആത്മവിശ്വാസം എല്ലാം പോയി. എനിക്ക് ഭയങ്കര സങ്കടം തോന്നി
എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിയ്ക്കുക പോലും ചെയ്തില്ലല്ലോ കണ്ടപാടെ തന്നെ നിറമില്ല എന്ന് പറഞ്ഞതോടെ എനിക്ക് സങ്കടമായി. സിനിമയില്‍ അഭിനയിക്കാന്‍ ഈ നിറം ഒന്നും മതിയാവില്ലായിരിയ്ക്കും എന്ന് തോന്നി. അതോടെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പോയി. ആ സിനിമ പിന്നീട് മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തത്. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സരിത പറഞ്ഞു
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....