Bollywood
ബേബി കമിംഗ് സൂണ്‍’; ആ വാർത്ത സത്യം തന്നെ; അമ്മയാകാൻ ഒരുങ്ങി ആലിയ ഭട്ട്
ബേബി കമിംഗ് സൂണ്‍’; ആ വാർത്ത സത്യം തന്നെ; അമ്മയാകാൻ ഒരുങ്ങി ആലിയ ഭട്ട്
ദീര്‍ഘനാളത്തെ പ്രണയത്തിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വച്ചായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹ ശേഷം തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്
ഇപ്പോഴിതാ അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍ പരിശോധനയ്ക്ക് വിധേയയാവുന്ന തന്റെ ചിത്രത്തിനൊപ്പമാണ് ആലിയയുടെ പോസ്റ്റ്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ചിത്രത്തിലുണ്ട്.
സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടിയിട്ടുണ്ട്.
