മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.. വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന് എടുക്കാന്‍ പറഞ്ഞു, ഒരു ഇഞ്ചക്ഷന് 9000 രൂപയായിരുന്നു; തുടക്കകാലത്ത് നേരിട്ട സമ്മർദ്ദങ്ങൾ തുറന്ന് പറഞ്ഞ് നടി

സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത . ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും നിറം വെളുപ്പിക്കാന്‍ തനിക്ക് സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
‘എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന് എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം” എന്നായിരുന്നു താരം പറഞ്ഞത്.
” നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള് ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എന്നും ഇഷ പറയുന്നു.
സൂപ്പര്‍ ഹിറ്റ് സീരീസായ ആശ്രമത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇഷയുമുണ്ട്. താരത്തിന്റെ പ്രകടനം കയ്യടി നേടുകയാണ്. ബോബി ഡിയോളാണ് സീരീസിലെ നായകന്. ഇരുവരുടേയും ഹോട്ട് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...