തല പൊട്ടി രക്തം വന്നു… സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്ന് കരുതി, തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു, ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞുവെങ്കിലും നടി അടുത്ത ദിവസം വന്ന് രംഗം പൂര്‍ത്തിയാക്കി; നിർണ്ണായക വെളിപ്പെടുത്തൽ

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആരാധകർക്ക് മഞ്ജുവിനോട് ഒരു പ്രത്യേക താല്പര്യമുണ്ട്. തിരിച്ചും അത് അങ്ങനെ തന്നെയാണ്. രണ്ടാം വരവിൽ കൈനിറയെ ചിത്രങ്ങളുമായി മഞ്ജു മുന്നേറുകയാണ്
നിലവിൽ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങനിരിക്കുന്ന സിനിമ. ചിത്രം മെയ് 20 ന് തിയേറ്ററുകളില്‍ എത്തും. സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണിത്. ഒരു വര്‍ഷം മുമ്പ് പുറത്ത് ഇറങ്ങിയ സിനിമയിലെ ‘കിം കിം’ എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റിരുന്നു. ഈ അടുത്തയിടയ്ക്ക് സിനിമയുടെ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മഞ്ജുവിന്റെ അര്‍പ്പണബോധത്തെ കുറിച്ച് പറയവെയാണ് അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തലയില്‍ മൂന്ന് സ്റ്റിച്ചുണ്ടായിട്ടു വിശ്രമിക്കാതെ അതൊക്കെ മറന്ന് മഞ്ജു ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്നായിരുന്ന ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞത്.
ഇപ്പോഴിതാ മഞ്ജുവിന് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി രേണു സൗന്ദര്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘട്ടന രംഗത്തിനിടയില്‍ മഞ്ജു വാര്യര്‍ക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാല്‍ താന്‍ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞു എങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂര്‍ത്തിയാക്കി രേണുപറഞ്ഞു. മഞ്ജു വാര്യരുടെ അര്‍പ്പണബോധം കണ്ട തനിക്ക് പ്രചോദനമുണ്ടായെന്ന് താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തി ഒരു പ്രധാന കഥാപാത്രത്തെയാണ് രേണു സൗന്ദര് അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...