Actress
മലയാളികൾ കാത്തിരുന്ന വാർത്ത! അവരോടൊപ്പം ഞാനും ആഗ്രഹിച്ചു, പൊതുവേദിയിൽ ആദ്യമായി മഞ്ജു വാര്യര്‍
മലയാളികൾ കാത്തിരുന്ന വാർത്ത! അവരോടൊപ്പം ഞാനും ആഗ്രഹിച്ചു, പൊതുവേദിയിൽ ആദ്യമായി മഞ്ജു വാര്യര്‍
വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. അതിനിടെ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ നായികയായി മഞ്ജു മഞ്ജു വാര്യര്‍ എത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ‘തല 61’ എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിലാണ് മഞ്ജു നായികാ വേഷത്തില്‍ എത്തുന്നത്. ഫിലിം അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.
ഇപ്പോഴിതാ എന്തുകൊണ്ട് അജിത്ത് സിനിമ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെ മഞ്ജു വാര്യര്‍ മറുപടി പറഞ്ഞിരിക്കുകയാണ്. എല്ലാം ഒത്തു വന്നപ്പോള്‍ അങ്ങനെ ഒരു സിനിമ ചെയ്യുകയായിരുന്നു. എന്നെ അഭിനയിപ്പിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു, ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ചെയ്തു. ഏത് ജോര്‍ണര്‍ ആണ് സിനിമ എന്ന ചോദ്യത്തിന് മഞ്ജു ഉത്തരം നല്‍കിയില്ല. അത് എല്ലാം സസ്പെന്‍സ് ആയി തന്നെ ഇരിക്കട്ടെ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം
ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി അജിത്ത് പാലക്കാട് ആയുര്‍വേദ ചികിത്സക്കായി എത്തിയത് വാര്‍ത്തയായിരുന്നു.
നേര്‍ക്കൊണ്ട പറവൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ബോണി കപൂറും എച്ച് വിനോദും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്.
ഇത് മഞ്ജുവിന്റെ ആദ്യത്തെ തമിഴ് ചിത്രമല്ല. നേരത്തെ അസുരന് എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് അവിടെ നിന്നും ലഭിച്ചത്. പുരസ്കാരങ്ങളും ഏറ്റുവാങ്ങിയാണ് മഞ്ജു തിരിച്ചു വന്നത്. ജന്മം കൊണ്ട് താന്‍ തമിഴ്നാട്ടുകാരിയാണ് എന്നാണ് നാഗര്‍കോയിലില്‍ ജനിച്ച മഞ്ജു അന്ന് സംസാരിച്ചത്.
അതേസമയം, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ ‘എകെ 61’ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്.
ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സന്തോഷ് ശിവന് സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.
