Bollywood
അമിര്‍ ഖാനെ ഇഷ്ടമാണ്… വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്; ഞെട്ടിച്ച് സായി തംഹാന്‍കര്‍
അമിര്‍ ഖാനെ ഇഷ്ടമാണ്… വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്; ഞെട്ടിച്ച് സായി തംഹാന്‍കര്‍
ഗജിനിയിലൂടെയാണ് നടി സായി തംഹാന്‍കര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വന്ന ‘ഹണ്ടര്‍’ എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്‍ ആമിര്‍ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പറയുന്നു.
ഗജിനിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിച്ചു. ഇപ്പോഴും ആമിര്‍ ഖാനെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. സായി വ്യക്തമാക്കി.
അതേസമയം ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോള്‍ തന്നെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും നിരവധിപേര്‍ രംഗത്തെത്തിയിരുന്നതായി സായി പറയുന്നു. തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവര്‍ക്ക് എന്നും താരം ചോദിച്ചു. ‘നോ എന്‍ട്രി പുധേ ദോക്ക ആഹെയ്’ എന്ന മറാത്തി ചിത്രത്തിലാണ് സായി ബിക്കിനി അണിഞ്ഞ് എത്തിയത്. മറാത്തി സിനിമാ രംഗത്തുള്ളവര്‍ തന്റെ ആ വേഷത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതായും നടി കൂട്ടിച്ചേര്‍ത്തു.
