Actress
ഒരുപാട് അനുഭവിച്ചു ഭയം അലട്ടിയിരുന്നു..ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ കേസിന് തടസമാകുമോ എന്നറിയില്ല, ഒടുക്കം എല്ലാം പുറത്ത്; ഭാവന വീണ്ടും
ഒരുപാട് അനുഭവിച്ചു ഭയം അലട്ടിയിരുന്നു..ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ കേസിന് തടസമാകുമോ എന്നറിയില്ല, ഒടുക്കം എല്ലാം പുറത്ത്; ഭാവന വീണ്ടും
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വളരെയധികം കരുത്ത് നൽകുന്ന ഒരു സന്ദേശമായിരുന്നു പുറത്തുവന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. തന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താൻ. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചിരുന്നു
താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചുമായിരുന്നു ഭാവന തുറന്ന് പറഞ്ഞത്. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം.
താന്‍ നേരിട്ട ആക്രമണത്തെകുറിച്ചും വെല്ലുവിളികലെ കുറിച്ചും ജനുവരിയിൽ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടി ആദ്യം തുറന്നടിച്ചത്. നടി എത്തിയപ്പോൾ വലിയ പിന്തുണയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോൾ ഇതാ ഇന്‍സ്റ്റഗ്രാം പോസ്റ്റും തുറന്നു പറച്ചിലുകളും താന്‍ പ്ലാന്‍ ചെയ്തിരുന്നില്ല എന്ന് പറയുകയാണ് ഭാവന ഇപ്പോള്‍. ന്യൂസ് മിനിട്ടിനോടാണ് ഭാവന പ്രതികരിച്ചത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. 2021 ഡിസംബറില്‍ ഒരാള്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു.
ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല. എന്നാല്‍ ഈ മനുഷ്യന് പുറത്തു വന്നപ്പോള്‍ വലിയ ജനപിന്തുണയാണ് തനിക്ക് കിട്ടിയത്. ഡിസംബര്‍ മുതല്‍ ആളുകളില്‍ നിന്ന് വളരെയധികം പിന്തുണയും സ്നേഹവും ലഭിച്ചു. അവരോടൊക്കെ എത്രത്തോളം നന്ദിയുള്ളവളാണെന്ന് പറയേണ്ടത് പ്രധാനമാണെന്ന് തോന്നി. എല്ലാ പിന്തുണയ്ക്കുമുള്ള പ്രതികരണമായിട്ടാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തതല്ല. വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് തന്നെ സമീപിക്കുകയായിരുന്നു. ഇതാണ് ശരിയായ സമയമെന്ന് തോന്നി. മിക്ക ആളുകള്‍ക്കും താന്‍ കടന്നുപോകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. താന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല തന്റെ ജീവിതം.
ഒരുപാട് അനുഭവിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല താന്‍. അതുകൊണ്ടാണ് തന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു, പക്ഷേ തനിക്കത് ചെയ്യണമായിരുന്നു എന്നാണ് ഭാവന പറയുന്നത്.
പലരും ഈ സംഭവത്തിന് ശേഷം എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തുന്നുണ്ട്. എല്ലാവരോടും ഇത്തരക്കാര്‍ വളരെ ക്രൂരമായിട്ടാണ് പെരുമാറുക. സെലിബ്രിറ്റികളായ അമിതാഭ് ബച്ചന്, സച്ചിന് ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുണ്ട്. ഇത് എന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. വളരെ മോശം കമന്റിട്ട ഒരാള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എന്തും എഴുതി വിടാം. ക്രൂരമായ അത്തരം കാര്യങ്ങളില്‍ സന്തോഷിക്കുന്നവരാണിത്. ഇവരുടെ ഒന്നും മനോനിലയെ കുറിച്ച് മനസ്സിലാവുന്നില്ല. വ്യക്തിപരമായി ഇക്കാര്യങ്ങളൊന്നും എടുക്കാന്‍ താല്പര്യമില്ല.
ഒരുപാട് സ്ത്രീ സുഹൃത്തുക്കള്‍ എനിക്കുണ്ട്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്, സയനോര ഫിലിപ്പ്, മൃദുല മുരളി, ഷഫ്ന എന്നിവരോടെല്ലാം ഞാന്‍ ദിവസവും സംസാരിക്കാറുണ്ട്. ഒരുപാട് പേര് എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. രേവതിയെ പോലുള്ളവര്‍ അതില്‍ വരും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും ജീനയും അതിലുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നോട് അമ്മയോടെന്ന പോലെ സംസാരിക്കുന്നവരാണ്. ഒരുപാട് സ്നേഹം തന്നവരാണ് അവര്‍. ഡബ്ല്യുസിസി എപ്പോഴും എനിക്കൊപ്പമുണ്ട്. അഞ്ജലി മേനോന്, ദീദി ദാമോദരന്‍, മിയ, നവ്യ നായര്‍, പാര്‍വതി, പദ്മപ്രിയ, റിമ, അനുമോള്‍, കവിത നായര്‍, കൃഷ്ണപ്രഭ, ആര്യ, കനി കുസൃതി, എന്നിവരെല്ലാം എപ്പോഴും എന്റെ കൂടെ നിന്നവരാണെന്നും നടി വ്യക്തമാക്കി.
