68 കിലോയില്‍ നിന്ന് 85 കിലോ… നടിയുടെ വര്‍ക്കൌട്ട് വീഡിയോ വൈറല്‍
ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു നടി. നടി ഫറ ഷിബലയാണ് ഇത്തരത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിലെ ഒരു നായിക ഫറ ഷിബലയാണ്. ഓഡിഷന് പോകുമ്പോള്‍ 68 കിലോ ഭാരം ആയിരുന്ന ഫ. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശരീര ഭാരം 85 കിലോ ആയി. സിനിമ കഴിഞ്ഞ് 63 കിലോയായി തടി കുറയ്ക്കുകയും ചെയ്തു.
ഫറയെ നേരിട്ട് അറിയുന്നവര്‍ക്ക് പോലും ചിലപ്പോള്‍ സിനിമയില്‍ കണ്ടാല്‍ മനസ്സിലായെന്ന് വരില്ല. കാരണം വലിയ രീതിയില്‍ തടി കൂട്ടിയാണ് ഫറ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഫറയുടെ വര്‍ക്കൌട്ട് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
അമ്മിണിപ്പിള്ള ജൂൺ 28ന് പുറത്തിറങ്ങും. ആസിഫ് ആദ്യമായി ഒരു വക്കീൽ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്പതികളുമാണ് പ്രതിപാദ്യം. ഫറ. കാന്തി ശിവദാസൻ എന്ന കഥാപാത്രമായാണ് സിനിമയില്‍ ഫറ അഭിനയിക്കുന്നത്. സനിലേഷ് ശിവന്റെ തിരക്കഥയില്‍ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
actres farah shibala- asif ali- kakshi ammini pilla-
