Connect with us

നടൻ വിഷ്ണു ​ഗോവിന്ദൻ വിവാഹിതനായി

Actor

നടൻ വിഷ്ണു ​ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്ണു ​ഗോവിന്ദൻ വിവാഹിതനായി

പ്രശസ്ത സിനിമാ നടൻ വിഷ്ണു ​ഗോവിന്ദൻ വിവാഹിതനായി. വളരെ ലളിതമായി ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അഞ്ജലി ​ഗീതയാണ് വധു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിഷ്ണു തന്നെയാണ് വിവാഹ വിവരം അറിയിച്ചത്.

വിവാഹ നിമിഷങ്ങൾ കോർത്തിണക്കിയ മനോഹര വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ‘വെറും സ്നേഹം, വഴക്കുകളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’…എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, ​ഗണപതി, അശ്വിൻ കുമാർ, അനുമോൾ എന്ന് തുടങ്ങി നിരവധി പേർ ആശംസയറിയിച്ചു.

2017ൽ മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ​ഗോവിന്ദൻ ശ്രദ്ധ നേടുന്നത്. ഉപചാരപൂർവ്വം ​ഗുണ്ടജയൻ, കുറി, മിസ്റ്റർ & മിസ് റൗഡി, വള്ളിക്കുടിലിലെ വെള്ളക്കാരൻ, അറ്റൻഷൻ പ്ലീസ്, ജിഗർതണ്ടാ ഡബിൾ എക്സ് തുടങ്ങിയ സിനിമകളിൽ വിഷ്ണു ​ഗോവിന്ദൻ അഭിനയിച്ചിരുന്നു. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ വിഷ്ണു സംവിധാന അരങ്ങേറ്റവും നടത്തിയിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top