Connect with us

ഞാനിപ്പോള്‍ പാരീസിലാണുള്ളത് ;അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല;സീമ ജി നായരുടെ മകന്റെ പുതിയ വീഡിയോ വൈറല്‍ !

Movies

ഞാനിപ്പോള്‍ പാരീസിലാണുള്ളത് ;അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല;സീമ ജി നായരുടെ മകന്റെ പുതിയ വീഡിയോ വൈറല്‍ !

ഞാനിപ്പോള്‍ പാരീസിലാണുള്ളത് ;അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല;സീമ ജി നായരുടെ മകന്റെ പുതിയ വീഡിയോ വൈറല്‍ !

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സീമ ജി നായര്‍.അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. നാടകത്തിലൂടെയായി അഭിനയജീവിതം തുടങ്ങിയ സീമ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. സഹായം ചോദിച്ചെത്തുന്നവരെ വെറുതെ മടക്കാറില്ല താരം. യൂട്യൂബ് ചാനലിലൂടെയായി സീമയുടെ മകനായ അപ്പുവെന്ന ആരോമലും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അപ്പു എന്നെ വിട്ടുപോയെന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചത്. തമ്പില്‍ കാണുന്നത് ശരിയാണ്. അമ്മയെ വിട്ട് അപ്പു പോയി. ഞാന്‍ വന്നിട്ടിപ്പോള്‍ ഏഴ് മാസമായി, ഫാമിലിയിലെ കുറച്ചുപേര്‍ക്ക് മാത്രമേ ഇക്കാര്യം അറിയാവൂ. പുതിയ വീഡിയോ ചെയ്യണമെന്ന് കരുതിയിട്ട് കുറേയായി.

ഞാനിപ്പോള്‍ പാരീസിലാണുള്ളത്. പഠിക്കാനായി വന്നതാണ്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. ഏപ്രില്‍ 12നാണ് ഞാന്‍ ഇവിടേക്ക് വന്നത്. അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. അതിനൊരു സാഹചര്യം കിട്ടിയില്ല. ഇന്നൊരു ഓഫ് കിട്ടിയപ്പോള്‍ ഞാനിവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ്. ചാരിറ്റിയും ഷൂട്ടുമൊക്കെയായി അമ്മയും തിരക്കിലാണ്. ഇങ്ങനെയൊരാള്‍ ഇവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ് ഞാന്‍. ഇവിടെയുള്ള വിശേഷങ്ങളെല്ലാം ഇനി ഞാന്‍ പങ്കിടുമെന്നുമായിരുന്നു ആരോമല്‍ പറഞ്ഞത്.

നാളുകൾക്ക് ശേഷം അപ്പുവിനെ വീഡിയോയിൽ കണ്ടപ്പോൾ സന്തോഷമായി. ഈ ക്യാപ്ഷൻ കണ്ട് ആദ്യമൊന്ന് പേടിച്ചുവെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. അമ്മക്ക് തണലായി നിൽക്കേണ്ട മരം ആണ് അപ്പു. അത് പടർന്നു പന്തലിച്ചു വലിയ വൃക്ഷം ആവട്ടെ. പേടിച്ചുപോയല്ലോ മോനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ പ്രാർത്ഥന കൂടെയുണ്ട് ഇതുപോലൊരു ഹെഡിങ് കൊടുക്കല്ലേ മോനെ. അപ്പുവിനേയും അമ്മയേയും കണ്ടിട്ടു കുറേനാളായി. അപ്പുവിന് മൊത്തത്തിൽ ഒരു മാറ്റം. എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് എന്നും ഉണ്ടാവട്ടെ. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വളരെ സന്തോഷം ആയി. പക്ഷേ നിന്നെ പറ്റി അറിയാൻ പാടില്ലാത്തവർ ഈ ക്യാപ്ഷൻ കണ്ടു പെട്ടന്ന് സങ്കടപെടും. അതുകൊണ്ട് അതു മാറ്റൂ. എന്തായാലും വീഡിയോ ഇട്ടതിൽ വളരെ സന്തോഷo തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

More in Movies

Trending