Connect with us

ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

Tamil

ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസാദിൽ നിന്ന് നടൻ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചു എന്നാണ് ആരോപണം.

തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. കൊക്കെയ്ൻ കൈവശം വച്ചതിന് തൗസൻഡ് ലൈറ്റ്സ് പോലീസ് അറസ്റ്റ് ചെയ്ത ഒരു മയക്കുമരുന്ന് കടത്തുകാരനെ നടന് പരിചയപ്പെടുത്തിയത് പ്രസാദ് ആണെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന് ആരോപണങ്ങളെക്കുറിച്ച് ശ്രീകാന്തും സംഘവും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നൽകിയിട്ടില്ല. രക്തപരിശോധനയിൽ ഇദ്ദേഹത്തിൻറെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ശ്രീകാന്ത് മലയാളത്തിലും ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002-ൽ റോജാ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്.

Continue Reading
You may also like...

More in Tamil

Trending

Recent

To Top