Connect with us

ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും, പക്ഷെ കരഞ്ഞത് അവളാണ്; തുറന്ന് പറഞ്ഞ് ശ്രീകാന്ത്

Actress

ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും, പക്ഷെ കരഞ്ഞത് അവളാണ്; തുറന്ന് പറഞ്ഞ് ശ്രീകാന്ത്

ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും, പക്ഷെ കരഞ്ഞത് അവളാണ്; തുറന്ന് പറഞ്ഞ് ശ്രീകാന്ത്

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ നടിയ്ക്ക് സാധിച്ചു. ഇടയ്ക്ക് വെച്ച് മലയാളത്തില്‍ നിന്നും കുറച്ച് അകന്ന് നിന്നിരുന്ന താരത്തിന് ഇപ്പോള്‍ മലയാളത്തിലും കൈനിറയെ ചിത്രങ്ങളാണ്.

തമിഴില്‍ അജിത്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച്ട്ടുണ്ട് ഭാവന. കന്നഡ സിനിമാ രംഗമാണ് ഭാവനയെ വലിയ തോതില്‍ ആഘോഷിച്ചത്. മലയാളത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തോളം മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമാ രംഗത്ത് സജീവമായിരുന്നു. നടി ജീവിത പങ്കാളിയാക്കിയതും കന്നഡ സിനിമാ രംഗത്തെ നിര്‍മാതാവായ നവീനെയാണ്.

ഇപ്പോഴിതാ ഭാവനയെക്കുറിച്ച് തമിഴ് നടന്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാവനയോടൊപ്പം ഒന്നിലേറെ സിനിമകളില്‍ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവമാണ് ശ്രീകാന്ത് പങ്കുവെച്ചത്. ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും. പക്ഷെ കരഞ്ഞത് അവളാണ്.

അടികിട്ടിയതും ചോര വന്നതും എനിക്കാണ്. എന്നാല്‍ കണ്ണീര്‍ മാത്രം അവള്‍ക്ക് വരുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു. ഗാന രംഗം ചെയ്യുമ്പോള്‍ ഇടിക്കുന്ന പോലെ കാണിക്കണം. അറിയാതെ കുറച്ച് വേഗത്തില്‍ ഇടിച്ചു. ഉടനെ മൂക്ക് പൊട്ടി. നാല് സിനിമകള്‍ ഭാവനയ്‌ക്കൊപ്പം ചെയ്തിട്ടുണ്ട്. ഒരു കുട്ടിയെ പോലെയാണവള്‍. വളരെ ചൈല്‍ഡിഷാണെന്നും ശ്രീകാന്ത് ചിരിയോടെ പറഞ്ഞു.

തമിഴകത്ത് അധികം സിനിമകള്‍ ഭാവന ചെയ്തിട്ടില്ല. അജിത്ത് നായകനായ അസല്‍ ആണ് ഭാവന അഭിനയിച്ച അവസാനത്തെ തമിഴ് ചിത്രം. ഡോര്‍ എന്ന സിനിമയിലൂടെ വീണ്ടും തമിഴകത്തേക്ക് വരാനൊരുങ്ങുകയാണ് നടി. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഡോര്‍.

അടുത്തിടെ നടികര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ വന്ന ശേഷം ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള സാധനം എന്തെന്ന ചോദ്യത്തിനായിരുന്നു ഭാവനയുടെ മറുപടി. ആ സമയത്ത് അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങള്‍ നോക്കിയത്. പതിനഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. അന്ന് എനിക്കൊരു ഫോണ്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വാങ്ങിച്ച് തന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വാങ്ങിയെന്നും ഭാവന ഓര്‍ത്തു. തന്നെക്കുറിച്ച് വന്നതില്‍ ഞെട്ടിച്ച ഗോസിപ്പുകളെ പറ്റി ഭാവന സംസാരിച്ചു.

ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ.

ഞാനെന്താ പൂച്ചയോ. ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് മേനോനും കല്യാണം കഴിച്ചുവെന്ന് വരെ വന്നു. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്‌സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താന്‍ കരുതിയെന്നും ഭാവന വ്യക്തമാക്കി.

താന്‍ സീരിയസായ വ്യക്തിയല്ലെന്നും ഭാവന വ്യക്തമാക്കി. ഞാന്‍ സീരിയസാകണമൊന്നൊക്കെ വിചാരിക്കും. പക്ഷെ ഞങ്ങള്‍ നടികര്‍ സിനിമ സഹപ്രവര്‍ത്തകര്‍ കുറേ നാളുകളായുള്ള ഗ്യാങ്ങാണ്. ഇനിയിപ്പോള്‍ ഞാന്‍ ശരിക്കും ഇന്റലക്ച്വല്‍ ആയാലും അവരുടെ അടുത്തൊന്നും ഒരു കാര്യവും ഇവരുടെയടുത്തൊന്നും കാര്യമില്ലെന്നും ഭാവന ചിരിച്ച് കൊണ്ട് പറഞ്ഞു.

നടിയുടെ പുതിയ മലയാള ചിത്രം നടികര്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ച് വരവിലും വലിയ സ്വീകാര്യത ഭാവനയ്ക്ക് ലഭിച്ചു. നടിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in Actress

Trending