Social Media
വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നൽകി നടൻ ശേഖർ സുമൻ
വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നൽകി നടൻ ശേഖർ സുമൻ
Published on

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നൽകി നടൻ ശേഖർ സുമൻ. ഓൺറോഡ് വില ഏകദേശം 2.4 കോടി രൂപയാണ് ഇതിന്. ഓക്സൈഡ് ക്രേ മെറ്റാലിക് നിറമാണ് കാറിന്.
‘ആഡംബര സമ്മാന’ത്തെക്കുറിച്ച് ശേഖറിന്റെ മകൻ ആദിത്യൻ സുമനാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അച്ഛനും അമ്മയ്ക്കും വിവാഹവാർഷികത്തിന്റെ ആശംസ നേരുന്നതിനൊപ്പം അമ്മയ്ക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് കുറിപ്പും പങ്കുവച്ചിട്ടുണ്ട് ആദിത്യൻ.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവൻ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവിക്ക് നിരവധി ആഡംബര ഫീച്ചറുകളുണ്ട്.
14.9 ഇഞ്ച് ഇൻട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിൻ സീറ്റ് യാത്രക്കാർക്കായി റൂഫിൽ 31.3 ഇഞ്ച് 8k ഫോൾഡബിൾ ഡിസ്പ്ലെയുമുണ്ട്. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ സഞ്ചാര ദൂരം നൽകുന്ന 101.7 kWh ബാറ്ററിയാണ് വാഹനത്തിൽ. 544 എച്ച്പി കരുത്തും 745 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറിൽ ഉപയോഗിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...