Actor
ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ്
ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ്
തെലുങ്ക് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ്. മെയ് നാലിന് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷനുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന അസോസിയേഷന് ഡേ എന്ന പരിപാടിയിലാണ് പണം കൈമാറുന്നത്. സിനിമാ പ്രവര്‍ത്തകരുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു സഹായമായാണ് ഈ തുക കൈമാറുന്നതെന്ന് പ്രഭാസ് വ്യക്തമാക്കിയിട്ടുണ്ട്.
അസോസിയേഷന് അംഗങ്ങള്‍ പ്രഭാസിന്റെ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും നടന് നന്ദി അറിയിക്കുകയും ചെയ്തു. അസോസിയേഷന് വളര്‍ച്ചയുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് അസോസിയേഷന് ഡേ നടക്കുന്നത്. പ്രമുഖ അഭിനേതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ചിരഞ്ജീവി, നാനി, നിതിന്‍, അല്ലരി നരേഷ് തുടങ്ങി നിരവധി താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അംഗങ്ങള്‍ അറിയിച്ചു.
പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി 2898 എഡി. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. മെയ് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യന്‍ മിത്തോളജി ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, കമല്ഹാസന്, ദീപിക പദുക്കോണ്‍, ദിഷ പടാനി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
