Malayalam
ഒരു പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു; ലേഡി സൂപ്പര്‍സ്റ്റാറിനെ കുറിച്ച് നടന്‍ പാര്‍ത്ഥിപന്‍
ഒരു പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു; ലേഡി സൂപ്പര്‍സ്റ്റാറിനെ കുറിച്ച് നടന്‍ പാര്‍ത്ഥിപന്‍
മഞ്ജു വാര്യര്‍ എന്ന അഭിനേത്രി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ വളരെ പ്രശസ്തയായ താരമാണ്. മലയാളത്തിന് പുറമെ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. അസുരന്‍ എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെ തമിഴ് ആരാധകരെ കൈലെടുക്കുക ആയിരന്നു. ഇപ്പോള്‍ ഇതാ അജിത്തിനൊപ്പം തുനിവ് എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെ മഞ്ജുവിന്റെ താര പദവി തമിഴില്‍ കുത്തനെ കൂടുകയായിരുന്നു.
പുതിയ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്യാതെ മഞ്ജു ഇപ്പോള്‍ വിനോദയാത്രയിലാണ്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം ജീവിച്ചു കാണിക്കുന്ന മഞ്ജു എന്നും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ ഇതിനുമുമ്പ് തമിഴ് നടന്‍ പാര്‍ത്ഥിപന്‍ മഞ്ജുവിനെ കുറിച്ച് ഒരു അവാര്‍ഡ് ധാന ചടങ്ങില്‍ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാല്‍ അത് മഞ്ജുവാകും എന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഒരു സ്ത്രീയുടെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജുവെന്നും അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ് നടന്റെ വാക്കുകള്‍ ഇങ്ങനെ,
ഞാനും മഞ്ജുവും തമ്മില്‍ യാതൊരു മുന്‍ പരിചയവുമില്ല. പക്ഷെ എന്റെ സിനിമയായ എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോണ്‍ നമ്പര്‍ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. ഒരു നല്ല സിനിമ ആസ്വാദകനു മാത്രമേ നല്ലൊരു അഭിനേതാവ് ആകാന്‍ കഴിയു. അവര്‍ എന്റെ ഒറ്റ സെറിപ്പ് എന്ന സിനിമ കണ്ടുകാണില്ല, അത് കണ്ടിരുന്നെങ്കില്‍ മഞ്ജു എന്നെ അഭിനന്ദിക്കാന്‍ വിളിക്കുമായിരുന്നു എന്ന് പാര്‍ത്ഥിപന്‍ പറഞ്ഞപ്പോള്‍ മഞ്ജു പറഞ്ഞു.
സാര്‍ നിങ്ങളുടെ സിനിമ കണ്ടിരുന്നു. വളരെ നല്ല സിനിമ ആയിരുന്നു, പക്ഷെ എന്റെ കൈയ്യില്‍ നിന്നും സാറിന്റെ ഫോണ്‍ നമ്പര്‍ മിസ്സായി പോയി. സാറിന്റെ നമ്പര്‍ തരണം എനിക്ക് മെസേജ് അയക്കണം, എന്നാണ് അപ്പോള്‍ മഞ്ജു നല്‍കിയ മറുപടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു നമ്പര്‍ അല്ല, എന്റെ ഫോണ്‍ തന്നെ താരം എന്നായിരുന്നു. ഒരു സിനിമ കണ്ട് അത് നല്ലത് എന്ന് ആണെന്ന് പറയാന്‍ ഒരു നല്ല മനസ്സ് വേണം.
അതാണ് എന്റെ നമ്പര്‍ തേടി കണ്ടുപിടിച്ചു മഞ്ജു എന്നെ വിളിച്ചത്. ഒരു പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു. ഒരു ഉദാഹരണത്തിന് ഒരു കമ്പി, അത് ചുമ്മാതിരുന്നാല്‍ തുരുമ്പ് പിടിക്കും. എന്നാല്‍ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാല്‍ അത് തുരുമ്പിക്കില്ല. ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാല്‍ കാര്യമില്ല. അവളുടെ കഴിവുകള്‍ എല്ലാം നശിച്ചു പോകും.
തന്നില്‍ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കില്‍ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനര്‍ജെറ്റിക്കായി ഇരിക്കും. ഒരു കമ്പിയ്ക്കുളിലെ വൈദ്യുതി പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനര്‍ജി. നിങ്ങളുടെ സിനിമ, അഭിനയം എല്ലാം കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളില്‍ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യര്‍. നിങ്ങളുടെ അഭിനയം കണ്ടാല്‍ മനസ് നിറയും. ഇനിയും നിങ്ങള്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കും എന്നും അദ്ദേഹം പറയുമ്പോള്‍ മഞ്ജുവിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
അതേസമയം, അടുത്തിടെ മഞ്ജുവിനെ കുറിച്ച് മണിയന്‍ പിള്ള രാജു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ ആണ് എന്റെ ഏറ്റവും നല്ല കൂട്ടുകാരി എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ചിലരെ നമ്മള്‍ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനില്‍ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നില്‍ വന്ന് നോക്കും.
കാരണം ആ മുഖത്ത് മിന്നി മായുന്ന എക്‌സ്പ്രഷന്‍ കാണാന്‍. അതി ഗംഭീര ആര്‍ട്ടിസ്റ്റാണ്. അങ്ങനെയാെരു ആരാധനയാണ് എനിക്ക് മഞ്ജുവിനോട്. ആ ആരാധന ഒരു പ്രണയം പോലെയാണ്, അവരുടെ ആ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളത്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് ഞാന്‍ വിളിക്കുന്നത്. ആ സമയത്ത് അവര്‍ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്‌ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്.
അങ്ങനെ മഞ്ജു വന്ന് എന്റെ ആ സിനിമ ചെയ്തു തന്നു, കഴിഞ്ഞ് അടുത്ത ദിവസമാണ് അവര്‍ വിവാഹം കഴിച്ചത്. ആ പടത്തില്‍ അവര്‍ക്ക് നാഷണല്‍ അവാര്‍ഡാണ്. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ്. മഞ്ജു എറണാകുളത്ത് വന്നാല്‍ വിളിക്കും. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ എവിടെയെങ്കിലും പോവും. മഞ്ജുവിന് ഞാന്‍ പ്രത്യേക കെയറിങ് കൊടുക്കാറുണ്ട്.
കാരണം മറ്റുള്ള നടിമാര്‍ വരുന്നത് പത്ത് ഇരുവത് അസിസ്റ്റന്റിനെയും കൊണ്ടാണ്. ടച്ച് അപ്പ്, അത് ഇതൊന്നൊക്കെ പറഞ്ഞ്. മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിംഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്ക്ക് നിന്ന് ജീവിച്ച് സ്‌ട്രോങായതാണ്. ഇടയ്ക്ക് ഏതെങ്കിലും പടത്തില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും. അത് കേള്‍ക്കുമ്പോള്‍ മനസ് നിറഞ്ഞ് എന്റെ കണ്ണ് നിറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
